Skip to content

ഡിവില്ലിയേഴ്സ് സ്റ്റൈലിൽ കോഹ്ലിയുടെ തകർപ്പൻ സിക്സ്, വീഡിയോ കാണാം

ഇന്ത്യ ഓസ്‌ട്രേലിയ ടി20 മത്സരത്തിൽ ആരാധകർക്ക് വിരുന്നായി ഇന്ത്യൻ ക്യാപ്റ്റൻ വിരാട് കോഹ്ലിയുടെ തകർപ്പൻ സിക്സ്. ആൻഡ്രൂ ടൈ എറിഞ്ഞ പതിനഞ്ചാം ഓവറിലാണ് എ ബി ഡിവില്ലിയേഴ്സിനെ ഓർമിപ്പിക്കുന്ന തരത്തിലുള്ള തകർപ്പൻ സിക്സ് വിരാട് കോഹ്ലി പറത്തിയത്.

സാധാരണ ടെക്സ്റ്റ് ബുക്ക് ഷോട്ടുകൾ മാത്രം പായിക്കുന്ന വിരാട് കോഹ്ലിയുടെ ഈ ഡിവില്ലിയേഴ്സ് സ്റ്റൈൽ ആരാധകരെയും ഞെട്ടിച്ചു.

\

മത്സരത്തിൽ ആറ് വിക്കറ്റിനാണ് ആതിഥേയരായ ഓസ്‌ട്രേലിയയെ ഇന്ത്യ പരാജയപെടുത്തിയത്. ഓസ്‌ട്രേലിയ ഉയർത്തിയ 195 റൺസിന്റെ വിജയലക്ഷ്യം 22 പന്തിൽ പുറത്താകാതെ 42 റൺസ് നേടിയ ഹാർദിക് പാണ്ഡ്യയുടെയും 24 പന്തിൽ 40 റൺസ് നേടിയ വിരാട് കോഹ്ലിയുടെയും 36 പന്തിൽ 52 റൺസ് നേടിയ ശിഖാർ ധവാന്റെയും മികവിൽ 19.4 ഓവറിൽ 4 വിക്കറ്റ് നഷ്ട്ടത്തിൽ ഇന്ത്യ മറികടന്നു.

32 പന്തിൽ 58 റൺസ് നേടിയ മാത്യൂ വേഡും 38 പന്തിൽ 46 റൺസ് നേടിയ സ്റ്റീവ് സ്മിത്തുമാണ് ആദ്യം ബാറ്റ് ചെയ്ത ഓസ്‌ട്രേലിയക്ക് വേണ്ടി തിളങ്ങിയത്.

ഇന്ത്യയ്ക്ക് വേണ്ടി ടി നടരാജൻ നാലോവറിൽ 20 റൺസ് വഴങ്ങി 2 വിക്കററ്റ് വീഴ്ത്തി.

വിജയത്തോടെ മൂന്ന് മത്സരങ്ങളുടെ പരമ്പര ഒരു മത്സരം കൂടെ ബാക്കിനിൽക്കെ 2-0 ന് ഇന്ത്യ സ്വന്തമാക്കി. ഡിസംബർ 8 ന് സിഡ്‌നിയിൽ തന്നെയാണ് പരമ്പരയിലെ അവസാന മത്സരം. ഡിസംബർ 17 നാണ് ടെസ്റ്റ് പരമ്പര ആരംഭിക്കുന്നത്.