Skip to content

നടരാജനും ചഹാലും തിളങ്ങി, ആദ്യ ടി20യിൽ ഇന്ത്യയ്ക്ക് 11 റൺസിന്റെ വിജയം

ഓസ്‌ട്രേലിയക്കെതിരായ ടി20 പരമ്പരയിലെ ആദ്യ മത്സരത്തിൽ ഇന്ത്യയ്ക്ക് 11 റൺസിന്റെ വിജയം. മത്സരത്തിൽ ഇന്ത്യ ഉയർത്തിയ 162 റൺസിന്റെ വിജയലക്ഷ്യം പിന്തുടർന്ന ഓസ്‌ട്രേലിയക്ക് നിശ്ചിത 20 ഓവറിൽ 7 വിക്കറ്റ് നഷ്ട്ടത്തിൽ 150 റൺസ് നേടാനെ സാധിച്ചുള്ളൂ.

രവീന്ദ്ര ജഡേജയ്ക്ക് കൺകഷൻ സബ്സ്റ്റിറ്റൂട്ടായി എത്തിയ യുസ്‌വേന്ദ്ര ചഹാലാണ് ഇന്ത്യയ്ക്ക് വിജയം സമ്മാനിച്ചത്. നാലോവറിൽ 25 റൺസ് വഴങ്ങിയ ചഹാൽ ഓസ്‌ട്രേലിയൻ ക്യാപ്റ്റൻ ആരോൺ ഫിഞ്ച്, സ്റ്റീവ് സ്മിത്ത്, മാത്യു വേഡ് എന്നിവരെ പുറത്താക്കി. നാലോവറിൽ 30 റൺസ് വഴങ്ങി മൂന്ന് വിക്കറ്റ് വീഴ്ത്തിയ ടി നടരാജൻ ചഹാലിന് മികച്ച പിന്തുണ നൽകി.

നേരത്തെ ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ 40 പന്തിൽ 51 റൺസ് നേടിയ കെ എൽ രാഹുലിന്റെയും 23 പന്തിൽ 44 റൺസ് നേടിയ രവീന്ദ്ര ജഡേജയുടെയും മികവിലാണ് ഭേദപ്പെട്ട സ്കോറിൽ എത്തിയത്.

ഓസ്‌ട്രേലിയക്ക് വേണ്ടി ഹെൻറിക്‌സ് മൂന്ന് വിക്കറ്റും മിച്ചൽ സ്റ്റാർക്ക് രണ്ട് വിക്കറ്റും നേടി.

വിജയത്തോടെ മൂന്ന് മത്സരങ്ങളുടെ പരമ്പരയിൽ ഇന്ത്യ 1-0 ന് മുൻപിലെത്തി.