Skip to content

ഓസ്‌ട്രേലിയയെ തകർത്ത് ഇന്ത്യയുടെ തകർപ്പൻ തിരിച്ചുവരവ്, മൂന്നാം ഏകദിനത്തിൽ 13 റൺസിന്റെ വിജയം

ഓസ്‌ട്രേലിയക്കെതിരായ ഏകദിന പരമ്പരയിലെ മൂന്നാം മത്സരത്തിൽ ഇന്ത്യയ്ക്ക് 13 റൺസിന്റെ വിജയം. മത്സരത്തിൽ ഇന്ത്യ ഉയർത്തിയ 303 റൺസിന്റെ വിജയലക്ഷ്യം പിന്തുടർന്ന ഓസ്‌ട്രേലിയക്ക് 49.3 ഓവറിൽ 289 റൺസ് നേടാനെ സാധിച്ചുള്ളൂ. ആദ്യ രണ്ട് മത്സരങ്ങൾ വിജയിച്ച ഓസ്‌ട്രേലിയ പരമ്പര നേരത്തെ സ്വന്തമാക്കിയിരുന്നു.

ഓസ്‌ട്രേലിയക്ക് വേണ്ടി 82 പന്തിൽ 75 റൺസ് നേടിയ ക്യാപ്റ്റൻ ആരോൺ ഫിഞ്ചും 38 പന്തിൽ 59 റൺസ് നേടിയ ഗ്ലെൻ മാക്സ്വെല്ലും ഓസ്‌ട്രേലിയക്ക് വേണ്ടി മികച്ച പ്രകടനം പുറത്തെടുത്തുവെങ്കിലും ടീമിനെ വിജയത്തിലെത്തിക്കാൻ സാധിക്കില്ല.

ഇന്ത്യയ്ക്ക് വേണ്ടി ഷാർദുൽ താക്കൂർ മൂന്ന് വിക്കറ്റും ജസ്പ്രീത് ബുംറ, ടി നടരാജൻ എന്നിവർ രണ്ട് വിക്കറ്റും, കുൽദീപ് യാദവ്, രവീന്ദ്ര ജഡേജ എന്നിവർ ഓരോ വിക്കറ്റ് വീതവും നേടി.

നേരത്തെ ആദ്യം ബാറ്റ് ചെയ്ത ഇന്ത്യയെ 76 പന്തിൽ 92 റൺസ് നേടിയ ഹാർദിക് പാണ്ഡ്യയും 50 പന്തിൽ 66 റൺസ് നേടിയ രവീന്ദ്ര ജഡേജയുമാണ് 78 പന്തിൽ 63 റൺസ് നേടിയ ക്യാപ്റ്റൻ വിരാട് കോഹ്ലിയുമാണ് മികച്ച സ്കോറിൽ എത്തിച്ചത്.