Skip to content

അന്താരാഷ്ട്ര ക്രിക്കറ്റിൽ 22000 റൺസ് പൂർത്തിയാക്കി വിരാട് കോഹ്ലി, തകർത്തത് സച്ചിൻ ടെണ്ടുൽക്കറുടെ റെക്കോർഡ്

അന്താരാഷ്ട്ര ക്രിക്കറ്റിൽ 22,000 റൺസ് പൂർത്തിയാക്കി ഇന്ത്യൻ ക്യാപ്റ്റൻ വിരാട് കോഹ്ലി. ഓസ്‌ട്രേലിയക്കെതിരായ ഏകദിന പരമ്പരയിലെ രണ്ടാം മത്സരത്തോടെയാണ് ഈ നാഴികക്കല്ല് കോഹ്ലി പിന്നിട്ടത്. മത്സരത്തിൽ 87 പന്തിൽ 89 റൺസ് നേടി പുറത്തായ കോഹ്ലി അന്താരാഷ്ട്ര ക്രിക്കറ്റിൽ ഏറ്റവും വേഗത്തിൽ 22,000 റൺസ് നേടുന്ന ബാറ്റ്‌സ്മാനെന്ന റെക്കോർഡും സ്വന്തമാക്കി.

വെറും 462 ഇന്നിങ്സുകൾ മാത്രമാണ് അന്താരാഷ്ട്ര ക്രിക്കറ്റിൽ 22,000 റൺസ് നേടാൻ കോഹ്ലിയ്ക്ക് വേണ്ടിവന്നത്. 493 മത്സരങ്ങളിൽ നിന്നും 22,000 റൺസ് നേടിയ സച്ചിൻ ടെണ്ടുൽക്കറുടെ റെക്കോർഡാണ് വിരാട് കോഹ്ലി തകർത്തത്. അന്താരാഷ്ട്ര ക്രിക്കറ്റിൽ 22,000 റൺസ് നേടുന്ന എട്ടാമത്തെ ബാറ്റ്‌സ്മാനാണ് കോഹ്ലി.

അന്താരാഷ്ട്ര ക്രിക്കറ്റിൽ ഏറ്റവും വേഗത്തിൽ 22,000 റൺസ് നേടിയ ബാറ്റ്‌സ്മാന്മാർ

  1. വിരാട് കോഹ്ലി – 462 ഇന്നിങ്സ്
  2. സച്ചിൻ ടെണ്ടുൽക്കർ – 493 ഇന്നിങ്സ്
  3. ബ്രയാൻ ലാറ – 511 ഇന്നിങ്‌സ്
  4. റിക്കി പോണ്ടിങ് – 514 ഇന്നിങ്‌സ്
  5. ജാക്വസ് കാലിസ് – 533 ഇന്നിങ്‌സ്
  6. രാഹുൽ ദ്രാവിഡ് – 550 ഇന്നിങ്‌സ്
  7. കുമാർ സംഗക്കാര – 552 ഇന്നിങ്‌സ്
  8. മഹേള ജയവർധനെ – 606 ഇന്നിങ്‌സ്

ഏകദിന ക്രിക്കറ്റിൽ 11,977 റൺസും ടെസ്റ്റിൽ 7,240 റൺസും അന്താരാഷ്ട്ര ടി20യിൽ 2,794 റൺസും കോഹ്ലി നേടിയിട്ടുണ്ട്.

മത്സരത്തോടെ ഏകദിനത്തിൽ 250 മത്സരങ്ങൾ കളിക്കുന്ന ഒമ്പതാമത്തെ ഇന്ത്യൻ താരമെന്ന റെക്കോർഡും കോഹ്ലി സ്വന്തമാക്കി.