Skip to content

അവന് ഇന്ത്യൻ പൗരത്വം നൽകണം, രസകരമായ അഭിപ്രായം പങ്കുവെച്ച് ആകാശ് ചോപ്ര

ഓസ്‌ട്രേലിയൻ ബാറ്റ്‌സ്മാൻ സ്റ്റീവ് സ്മിത്തിന് ഇന്ത്യൻ പൗരത്വം നൽകണമെന്ന് മുൻ ഇന്ത്യൻ താരം ആകാശ് ചോപ്ര. ഇന്ത്യയ്‌ക്കെതിരായ ആദ്യ ഏകദിനത്തിലെ സ്റ്റീവ് സ്മിത്തിന്റെ തകർപ്പൻ പ്രകടനത്തിന് രസകരമായ അഭിപ്രായം ആകാശ് ചോപ്ര ട്വിറ്ററിൽ കുറിച്ചത്.

” സ്റ്റീവ് സ്മിത്ത് ഇന്ത്യയെ ഒരുപാട് ഇഷ്ടപെടുന്നു. തീർച്ചയായും അവന് ഇന്ത്യൻ പൗരത്വം നൽകണം, ഈ പര്യടനത്തിൽ ഇതൊരു അപായ സൂചനയാണ് ” ട്വിറ്ററിൽ ആകാശ് ചോപ്ര കുറിച്ചു.

മത്സരത്തിൽ 62 പന്തിൽ നിന്നാണ് സ്റ്റീവ് സ്മിത്ത് സെഞ്ചുറി പൂർത്തിയാക്കിയത്. ഇതോടെ ഏകദിനത്തിൽ ഏറ്റവും വേഗത്തിൽ സെഞ്ചുറി നേടുന്ന മൂന്നാമത്തെ ഓസ്‌ട്രേലിയൻ ബാറ്റ്‌സ്മാനെന്ന നേട്ടം സ്മിത്ത് സ്വന്തമാക്കി.

മത്സരത്തിലെ പ്രകടനത്തോടെ ഇന്ത്യയ്ക്കെതിരെ ഏകദിനത്തിൽ 1000 റൺസ് സ്റ്റീവ് സ്മിത്ത് പൂർത്തിയാക്കി. ഇന്ത്യയ്ക്കെതിരെ ഏകദിനത്തിൽ ഏറ്റവും വേഗത്തിൽ 1000 റൺസ് നേടുന്ന ബാറ്റ്‌സ്മാനാണ് സ്റ്റീവ് സ്മിത്ത്. വെറും 16 ഇന്നിങ്സിൽ നിന്നാണ് ഈ നേട്ടം സ്മിത്ത് സ്വന്തമാക്കിയത്.

ഏകദിനത്തിന് പുറമെ ടെസ്റ്റിലും തകർപ്പൻ പ്രകടനമാണ് സ്റ്റീവ് സ്മിത്ത് ഇന്ത്യയ്‌ക്കെതിരെ കാഴ്ച്ചവെച്ചിട്ടുള്ളത്. 10 മത്സരങ്ങളിൽ ഇന്ത്യയ്‌ക്കെതിരെ 7 സെഞ്ചുറിയും മൂന്ന് ഫിഫ്റ്റിയുമടക്കം 84.06 ശരാശരിയിൽ 1429 റൺസ് ഇന്ത്യയ്‌ക്കെതിരെ സ്റ്റീവ് സ്മിത്ത് നേടിയിട്ടുണ്ട്.

മത്സരത്തിൽ 66 റൺസിനാണ് ഓസ്‌ട്രേലിയ ഇന്ത്യയെ പരാജയപെടുത്തിയത്. വിജയത്തോടെ മൂന്ന് മത്സരങ്ങളുടെ പരമ്പരയിൽ ഓസ്‌ട്രേലിയ 1-0 ന് മുൻപിലെത്തി.