Skip to content

എതിർ ടീമുകൾക്ക് അവനെ ഭയമാണ്, രോഹിത് ശർമ്മയെ പ്രശംസിച്ച് മുൻ പാകിസ്ഥാൻ താരം

എതിർ ടീമുകൾ വളരെയധികം ഭയപ്പെടുന്ന ബാറ്റ്‌സ്മാനാണ് ഇന്ത്യൻ ഓപ്പണർ രോഹിത് ശർമ്മയെന്ന് മുൻ പാകിസ്ഥാൻ ബാറ്റ്‌സ്മാൻ റമീസ് രാജ. ഓസ്‌ട്രേലിയൻ പര്യടനത്തിലെ ഏകദിന, ടി20 പരമ്പരകളിലെ രോഹിത് ശർമ്മയുടെ അഭാവത്തെ കുറിച്ച് സംസാരിക്കവെയാണ് ഇന്ത്യൻ വൈസ് ക്യാപ്റ്റനെ റമീസ് രാജ പ്രശംസിച്ചത്.

” രോഹിത് ഒരു മാച്ച് വിന്നറാണ്, എതിർ ടീമുകൾ അവനെ ഭയപ്പെടുന്നു. രോഹിത് ശർമ്മ ക്രീസിലെത്തും മുൻപേ ടീമുകൾ അവനെ പുറത്താക്കാനുള്ള കൂടിയാലോചനകൾ നടത്തുന്നു. രോഹിത് ശർമ്മയുടെ അഭാവം ഇന്ത്യയ്ക്ക് വലിയ നഷ്ടമാകും ” റമീസ് രാജ പറഞ്ഞു.

ടെസ്റ്റ് പരമ്പരയിൽ ഇന്ത്യയുടെ സാധ്യതകളെ കുറിച്ചും മുൻ പാകിസ്ഥാൻ താരം മനസ്സുതുറന്നു.

” ഓസ്‌ട്രേലിയയിലെ പിച്ചുകൾ പഴയതുപോലെയല്ല, ബൗൺസും സ്വിങും ഇപ്പോൾ വളരെ കുറവാണ്. കൂടാതെ കൂടുതൽ കാഴ്ച്ചക്കാരെ ലഭിക്കാൻ 5 ദിവസവും കളി നടക്കേണ്ടത് ക്രിക്കറ്റ് ഓസ്‌ട്രേലിയയുടെ ആവശ്യമാണ്. കൂടാതെ ഓസ്‌ട്രേലിയയെ കീഴടക്കാൻ പോന്ന ബാറ്റിങ് നിര ഇന്ത്യയ്ക്കുണ്ട്, ഒപ്പം ബൗളിങ് നിര വളരെയധികം മെച്ചപ്പെട്ടു. അതുകൊണ്ട് തന്നെ ഇന്ത്യ ഇപ്പോൾ ശക്തമായ ടീമാണ് ഇത് ഓസ്‌ട്രേലിയക്കുമറിയാം ” റമീസ് രാജ കൂട്ടിച്ചേർത്തു.

ഏകദിന പരമ്പരയ്ക്കുള്ള ഇന്ത്യൻ ടീം ;

വിരാട് കോഹ്‌ലി (ക്യാപ്റ്റൻ), ശിഖർ ധവാൻ, ശുബ്മാൻ ഗിൽ, കെ എൽ രാഹുൽ (Vc & wk), ശ്രേയസ് അയ്യർ, മനീഷ് പാണ്ഡെ, ഹാർദിക് പാണ്ഡ്യ, മായങ്ക് അഗർവാൾ, രവീന്ദ്ര ജഡേജ, യുസ്വേന്ദ്ര ചഹാൽ, കുൽദീപ് യാദവ്, ജസ്പ്രീത് ബുമ്ര, മുഹമ്മദ് ഷാമി, ഷാർദുൽ താക്കൂർ, നവ്ദീപ് സെയ്നി, സഞ്ജു സാംസൺ (wk)



ടി20 പരമ്പരയ്ക്കുള്ള ഇന്ത്യൻ ടീം

വിരാട് കോഹ്‌ലി (ക്യാപ്റ്റൻ), ശിഖർ ധവാൻ, മായങ്ക് അഗർവാൾ, കെ എൽ രാഹുൽ (vc & wk), ശ്രേയസ് അയ്യർ, മനീഷ് പാണ്ഡെ, ഹാർദിക് പാണ്ഡ്യ, സഞ്ജു സാംസൺ (wk), രവീന്ദ്ര ജഡേജ, വാഷിംഗ്ടൺ സുന്ദർ, യുസ്വേന്ദ്ര ചഹാൽ, ജസ്പ്രീത് ബുംറ, മുഹമ്മദ് ഷാമി, നവദീപ് സൈനി, ദീപക് ചഹാർ, ടി നടരാജൻ

ടെസ്റ്റ് പരമ്പരയ്ക്കുള്ള ഇന്ത്യൻ ടീം

വിരാട് കോഹ്‌ലി (ക്യാപ്റ്റൻ), രോഹിത് ശർമ്മ, മായങ്ക് അഗർവാൾ, പൃഥ്വി ഷാ, കെ എൽ രാഹുൽ, ചേതേശ്വർ പൂജാര, അജിങ്ക്യ രഹാനെ (വvc), ഹനുമ വിഹാരി, ഷുബ്മാൻ ഗിൽ, വൃദ്ധിമാൻ സാഹ (wk), റിഷഭ് പന്ത് (wk), ജസ്പ്രീത് ബുംറ, മൊഹമ്മദ് ഷാമി, നവദീപ് സൈനി, കുൽദീപ് യാദവ്, രവീന്ദ്ര ജഡേജ, ആർ. അശ്വിൻ, മുഹമ്മദ് സിറാജ്