Skip to content

ചരിത്രനിമിഷം ; കോമൺവെൽത്ത് ഗെയിംസിൽ വുമൺസ് ക്രിക്കറ്റ് ഉൾപ്പെടുത്തി

ചരിത്രത്തിലാദ്യമായി കോമൺവെൽത്ത് ഗെയിംസിന്റെ ഭാഗമായി വുമൺസ് ക്രിക്കറ്റ്. 2022 ൽ ബിർമിങ്ഹാമിൽ നടക്കുന്ന കോമൺവെൽത്ത് ഗെയിംസിലാണ് വനിതാ ക്രിക്കറ്റ് ഉൾപ്പെടുത്തിയത്. ഇത് രണ്ടാം തവണയാണ് ക്രിക്കറ്റ് കോമൺവെൽത്ത് ഗെയിംസിന്റെ ഭാഗമാകുന്നത്. ഇതിനുമുൻപ് 1998 ൽ  കുലാലംപൂരിൽ നടന്ന ഗെയിംസിൽ മെൻസ് ക്രിക്കറ്റ് ഉൾപ്പെട്ടിരുന്നു.

കോമൺവെൽത്ത് ഗെയിംസിന്റെ ഭാഗമാകുന്നത് വുമൺസ് ക്രിക്കറ്റിന്റെ വളർച്ചയ്ക്ക് കൂടുതൽ ഊർജമേകുമെന്നും ഇതിനായി പിന്തുണ നൽകിയ കോമൺവെൽത്ത് ഗെയിംസ് ഫെഡറേഷനോട് നന്ദിയുണ്ടെന്നും ഐസിസി ചീഫ് എക്സിക്യൂട്ടീവ് പറഞ്ഞു.

ടി20 ഫോർമാറ്റിലാണ് കോമൺവെൽത്ത് ഗെയിംസിൽ മത്സരങ്ങൾ നടക്കുക. എട്ട് ടീമുകൾ മെഡലിനായി മാറ്റുരയ്ക്കുമ്പോൾ ആതിഥേയരായ ഇംഗ്ലണ്ടിനൊപ്പം ഐസിസി വുമൺസ് ടി20 റാങ്കിങിൽ ആദ്യ 6 സ്ഥാനങ്ങളിലുള്ള ടീമുകൾ മറ്റു കടമ്പകൾ ഇല്ലാതെ യോഗ്യത നേടും. ക്വാളിഫയറിലൂടെയായിരിക്കും ശേഷിക്കുന്ന ഒരു ടീം കോമൺവെൽത്ത് ഗെയിംസിലേക്ക് യോഗ്യത നേടുക.