Skip to content

കോഹ്ലിയെ പരിഹസിച്ച പോസ്റ്റ് ലൈക്ക് ചെയ്ത് സൂര്യകുമാർ യാദവ്, പ്രതിഷേധവുമായി ആരാധകർ

ഇന്ത്യൻ നായകൻ വിരാട് കോഹ്ലിയെ പരിഹസിച്ച ട്രോൾ പോസ്റ്റ് ലൈക്ക് ചെയ്ത മുംബൈ ഇന്ത്യൻസ് ബാറ്റ്‌സ്മാൻ സൂര്യകുമാർ യാദവിനെതിരെ പ്രതിഷേധവുമായി കോഹ്ലി ആരാധകർ. തമിഴ്നടൻ വിജയുടെ മാസ്റ്റർ സിനിമയുടെ ടീസറിലെ ഒരു ചിത്രം ഉപയോഗിച്ച് രോഹിത് സെൽവൻ എന്നയാൾ രോഹിത് ശർമ്മയെ പുകഴ്ത്തിയും വിരാട് കോഹ്ലിയെയും ബിസിസിഐ സെലക്ടർമാരെയും പരിഹസിച്ചുകൊണ്ടും ട്വിറ്ററിൽ പോസ്റ്റ് ചെയ്ത ട്രോളാണ് സൂര്യകുമാർ യാദവിന്റെ ഔദ്യോഗിക അക്കൗണ്ട് ലൈക്ക് ചെയ്‌തത്‌.

വിരാട് കോഹ്ലിയെ പേപ്പർ ക്യാപ്റ്റനെന്നാണ് ട്രോളിൽ പരിഹസിച്ചിരിക്കുന്നത്.

https://twitter.com/imselva03/status/1327917468770213888?s=19

ഐ പി എൽ പതിമൂന്നാം സീസണിൽ 16 മത്സരങ്ങളിൽ നിന്നും 40 മുകളിൽ ശരാശരിയിൽ 145.01 സ്‌ട്രൈക്ക് റേറ്റിൽ 480 റൺസ് നേടി തകർപ്പൻ പ്രകടനം സൂര്യകുമാർ യാദവ് കാഴ്ച്ചവെച്ചിരുന്നു. എന്നാൽ ഈ പ്രകടനത്തിന്റെ മികവിലും ഓസ്‌ട്രേലിയൻ പര്യടനത്തിനുള്ള ഇന്ത്യൻ ടീമിൽ താരത്തിന് ഇടം നേടാൻ സാധിച്ചില്ല.

ടൂർണമെന്റിൽ ബാംഗ്ലൂർ മുംബൈ മത്സരത്തിനിടെ സൂര്യകുമാർ യദാവിനെ വിരാട് കോഹ്ലി സ്ലെഡ്‌ജ്‌ ചെയ്യാൻ ശ്രമിച്ചതും ആരാധകർക്കിടയിൽ ചർച്ചയായിരുന്നു.