Skip to content

ഐ പി എല്ലിൽ ഏറ്റവും ബുദ്ധിമുട്ടിച്ച ബൗളർ ആരെന്ന് വെളിപ്പെടുത്തി ദേവ്ധത് പടിക്കൽ

ഇന്ത്യൻ പ്രീമിയർ ലീഗിൽ ഏറ്റവുമധികം ബുദ്ധിമുട്ടിച്ച ബൗളറാരെന്ന് വെളിപ്പെടുത്തി റോയൽ ചലഞ്ചേഴ്‌സ് ബാംഗ്ലൂരിന്റെ ഇന്ത്യൻ യുവതാരം ദേവ്ദത് പടിക്കൽ. സൺറൈസേഴ്‌സ് ഹൈദരാബാദിന്റെ അഫ്ഘാനിസ്ഥാൻ താരം റാഷിദ് ഖാനാണ് തന്നെ ഏറ്റവുമധികം ബുദ്ധിമുട്ടിച്ചതെന്ന് പ്രമുഖ ക്രിക്കറ്റ് മാധ്യമത്തിന് നൽകി അഭിമുഖത്തിൽ പടിക്കൽ പറഞ്ഞു.

ആഭ്യന്തര ക്രിക്കറ്റിൽ വേഗതയേറിയ ബൗളർമാരെ നേരിട്ടിട്ടുള്ളതിനാൽ അരങ്ങേറ്റ സീസണിൽ ഫാസ്റ്റ് ബൗളർമാരെ നേരിടുന്നത് വെല്ലുവിളിയായി തോന്നിയില്ലെന്നും എന്നാൽ റാഷിദ് ഖാനെതിരെ ബാറ്റ് ചെയ്യുകയെന്നത് വെല്ലുവിളിയായിരുന്നുവെന്നും വേഗത്തിൽ പന്തെറിയുകയും അതിനൊപ്പം പന്ത് ടേൺ ചെയ്യിക്കാനും റാഷിദ് ഖാന് സാധിക്കുമെന്നതിനാൽ അദ്ദേഹത്തെ നേരിടുകയെന്നത് എളുപ്പമായിരുന്നില്ലയെന്നും ദേവ്ധത് പടിക്കൽ പറഞ്ഞു.

സീസണിൽ ഹൈദരാബാദിന് വേണ്ടി 20 വിക്കറ്റുകൾ റാഷിദ് ഖാൻ നേടിയിരുന്നു. സീസണിൽ ഏറ്റവും മികവിലാണ് ഇക്കോണമി റേറ്റുള്ള ബൗളറും റാഷിദ് ഖാനായിരുന്നു (5.37).

മറുഭാഗത്ത് 5 ഫിഫ്റ്റിയടക്കം 473 റൺസ് നേടിയ ദേവ്ധത് പടിക്കലാണ് ഈ സീസണിൽ ബാംഗ്ലൂരിന് വേണ്ടി ഏറ്റവും കൂടുതൽ റൺസ് നേടിയത്.