Skip to content

ലങ്ക പ്രീമിയർ ലീഗിനായി ഇർഫാൻ പത്താൻ ശ്രീലങ്കയിലെത്തി

പ്രഥമ ലങ്ക പ്രീമിയർ ലീഗിനായി മുൻ ഇന്ത്യൻ ഓൾറൗണ്ടർ ഇർഫാൻ പത്താൻ ശ്രീലങ്കയിലെത്തി. ലീഗിൽ കാൻഡി ടസ്കേഴ്സിന് വേണ്ടിയാണ് ഇർഫാൻ പത്താൻ കളിക്കുന്നത്. നവംബർ 26 നാണ് 5 ടീമുകൾ മാറ്റുരയ്ക്കുന്ന ലങ്ക പ്രീമിയർ ലീഗിന്റെ ആദ്യ സീസൺ ആരംഭിക്കുന്നത്. 23 മത്സരങ്ങളാണ് ലീഗിലുള്ളത്. ഡിസംബർ 16 നാണ് ഫൈനൽ.

ഇർഫാൻ പത്താന് പുറമെ വെസ്റ്റിൻഡീസ് ഇതിഹാസം ക്രിസ് ഗെയ്ൽ, ശ്രീലങ്കൻ താരങ്ങളായ കുശാൽ പെരേര, കുശാൽ മെൻഡിസ്, ഇംഗ്ലണ്ട് താരം ലിയാം പ്ലങ്കറ്റ് അടക്കമുള്ള താരങ്ങൾ കാൻഡി ടസ്കേഴ്സിനുണ്ട്.