Skip to content

രോഹിത് ശർമ്മയല്ല, കോഹ്ലിയുടെ അഭാവത്തിൽ ക്യാപ്റ്റനാകാൻ യോഗ്യൻ രഹാനെ, കാരണം വ്യക്തമാക്കി ബ്രാഡ് ഹോഗ്

വിരാട് കോഹ്ലിയുടെ അഭാവത്തിൽ ഓസ്‌ട്രേലിയക്കെതിരായ ടെസ്റ്റ് പരമ്പരയിലെ അവസാന മൂന്ന് മത്സരങ്ങളിൽ ഇന്ത്യൻ ടീമിനെ നയിക്കാൻ അനുയോജ്യനായ താരം അജിങ്ക്യ രഹാനെ തന്നെയാണെന്ന് മുൻ ഓസ്‌ട്രേലിയൻ താരം ബ്രാഡ് ഹോഗ്. വിദേശ പിച്ചുകളിലെ പ്രകടനം കണക്കിലെടുത്താൽ രോഹിത് ശർമ്മയ്ക്ക് ആദ്യ ഇലവനിൽ സ്ഥാനം ലഭിക്കുമോയെന്ന കാര്യത്തിൽ ഉറപ്പില്ലയെന്നും അതുകൊണ്ട് തന്നെ അജിങ്ക്യ രഹാനെ തന്നെയാണ് ക്യാപ്റ്റനാകാൻ യോഗ്യനെന്നും ട്വിറ്ററിൽ ഹോഗ് കുറിച്ചു.

ജനുവരിയിൽ തന്റെ ആദ്യ കുഞ്ഞിന്റെ ജനനം പ്രതീക്ഷിക്കുന്നതിനാലാണ് ടെസ്റ്റ് പരമ്പരയിലെ ആദ്യ മത്സരത്തിന് ശേഷം വിരാട് കോഹ്ലി ഇന്ത്യയിലേക്ക് മടങ്ങുന്നത്. കോഹ്ലിയുടെ അഭാവത്തിൽ രഹാനെയായിരിക്കും ഇന്ത്യൻ ക്യാപ്റ്റനെന്ന് ബിസിസിഐ നേരത്തെ വ്യക്തമാക്കിയിരുന്നു. എന്നാൽ പിന്നീട് രോഹിത് ശർമ്മയെ ടെസ്റ്റ് ടീമിൽ ഉൾപ്പെടുത്തിയതിന് ശേഷം ക്യാപ്റ്റനായി രോഹിത് ശർമ്മയെ പരിഗണിക്കണമെന്ന് മുൻ ഇന്ത്യൻ താരം ഇർഫാൻ പത്താൻ അടക്കമുള്ളവർ അഭിപ്രായപെട്ടിരുന്നു.

ടി20, ഏകദിന പരമ്പരകൾക്ക് ശേഷം ഡിസംബർ 17 ന് അഡ്ലെയ്ഡിലാണ് 4 മത്സരങ്ങളുടെ ടെസ്റ്റ് പരമ്പര ആരംഭിക്കുന്നത്.

ടെസ്റ്റ് പരമ്പരയ്ക്കുള്ള ഇന്ത്യൻ ടീം

വിരാട് കോഹ്‌ലി (ക്യാപ്റ്റൻ), രോഹിത് ശർമ്മ, മായങ്ക് അഗർവാൾ, പൃഥ്വി ഷാ, കെ എൽ രാഹുൽ, ചേതേശ്വർ പൂജാര, അജിങ്ക്യ രഹാനെ (വvc), ഹനുമ വിഹാരി, ഷുബ്മാൻ ഗിൽ, വൃദ്ധിമാൻ സാഹ (wk), റിഷഭ് പന്ത് (wk), ജസ്പ്രീത് ബുംറ, മൊഹമ്മദ് ഷാമി, നവദീപ് സൈനി, കുൽദീപ് യാദവ്, രവീന്ദ്ര ജഡേജ, ആർ. അശ്വിൻ, മുഹമ്മദ് സിറാജ്

ടെസ്റ്റ് പരമ്പരയ്ക്കുള്ള ഓസ്‌ട്രേലിയൻ ടീം ;

ടിം പെയ്ൻ (c), സീൻ അബോട്ട്, ജോ ബേൺസ്, പാറ്റ് കമ്മിൻസ്, കാമെറോൺ ഗ്രീൻ, ജോഷ് ഹേസൽവുഡ്, ട്രാവിസ് ഹെഡ്, മാർനസ് ലാബുഷെയ്ൻ, നേഥൻ ലയൺ, മൈക്കൽ നെസർ, ജെയിംസ് പാറ്റിൻസൺ, വിൽ പുകോവ്സ്കി, സ്റ്റീവ് സ്മിത്ത്, മിച്ചൽ സ്റ്റാർക്ക്, മിച്ചൽ സ്വെപ്സൺ, മാത്യു വേഡ്, ഡേവിഡ് വാർണർ.