Skip to content

ഇന്ത്യയ്ക്കെതിരായ ടെസ്റ്റ് പരമ്പരയ്ക്കുള്ള ഓസ്‌ട്രേലിയൻ ടീമിനെ പ്രഖ്യാപിച്ചു

ഇന്ത്യയ്ക്കെതിരെ ഡിസംബർ 17 ന് ആരംഭിക്കുന്ന നാല് മത്സരങ്ങളുടെ ടെസ്റ്റ് പരമ്പരയ്ക്കുള്ള ഓസ്‌ട്രേലിയൻ ടീമിനെ പ്രഖ്യാപിച്ചു. ടിം പെയ്ൻ നയിക്കുന്ന ടീമിൽ ആഭ്യന്തര ക്രിക്കറ്റിൽ മികച്ച പ്രകടനം കാഴ്ച്ചവെച്ചുകൊണ്ടിരിക്കുന്ന യുവതാരങ്ങളായ വിൽ പുകോവ്സ്കി, കാമെറോൺ ഗ്രീൻ എന്നിവർ ഇടം നേടി. സീൻ അബോട്ടാണ് ടീമിലിടം നേടിയ മറ്റൊരു അൺക്യാപിഡ് പ്ലേയർ.

ടെസ്റ്റ് പരമ്പരയ്ക്കുള്ള ഓസ്‌ട്രേലിയൻ ടീം ;

ടിം പെയ്ൻ (c), സീൻ അബോട്ട്, ജോ ബേൺസ്, പാറ്റ് കമ്മിൻസ്, കാമെറോൺ ഗ്രീൻ, ജോഷ് ഹേസൽവുഡ്, ട്രാവിസ് ഹെഡ്, മാർനസ് ലാബുഷെയ്ൻ, നേഥൻ ലയൺ, മൈക്കൽ നെസർ, ജെയിംസ് പാറ്റിൻസൺ, വിൽ പുകോവ്സ്കി, സ്റ്റീവ് സ്മിത്ത്, മിച്ചൽ സ്റ്റാർക്ക്, മിച്ചൽ സ്വെപ്സൺ, മാത്യു വേഡ്, ഡേവിഡ് വാർണർ.

ഡിസംബർ 17 ന് അഡ്ലെയ്ഡിൽ ആരംഭിക്കുന്ന ഡേ നൈറ്റ്‌ മത്സരത്തോടെയാണ് ടെസ്റ്റ് പരമ്പരയ്ക്ക് തുടക്കമാകുന്നത്. നാല് മത്സരങ്ങളുടെ പരമ്പരയിൽ ആദ്യ മത്സരത്തിൽ മാത്രമായിരിക്കും ക്യാപ്റ്റൻ വിരാട് കോഹ്ലി ഇന്ത്യയ്ക്ക് വേണ്ടി കളിക്കുക. ആദ്യ മത്സരത്തിന് ശേഷം വിരാട് കോഹ്ലി തിരികെ ഇന്ത്യയിലേക്ക് മടങ്ങുന്നതിനാൽ അജിങ്ക്യ രഹാനെയായിരിക്കും തുടർന്നുള്ള മത്സരങ്ങളിൽ ഇന്ത്യയെ നയിക്കുക.

ടെസ്റ്റ് പരമ്പരയ്ക്കുള്ള ഇന്ത്യൻ ടീം

വിരാട് കോഹ്‌ലി (ക്യാപ്റ്റൻ), രോഹിത് ശർമ്മ, മായങ്ക് അഗർവാൾ, പൃഥ്വി ഷാ, കെ എൽ രാഹുൽ, ചേതേശ്വർ പൂജാര, അജിങ്ക്യ രഹാനെ (വvc), ഹനുമ വിഹാരി, ഷുബ്മാൻ ഗിൽ, വൃദ്ധിമാൻ സാഹ (wk), റിഷഭ് പന്ത് (wk), ജസ്പ്രീത് ബുംറ, മൊഹമ്മദ് ഷാമി, നവദീപ് സൈനി, കുൽദീപ് യാദവ്, രവീന്ദ്ര ജഡേജ, ആർ. അശ്വിൻ, മുഹമ്മദ് സിറാജ്