Skip to content

അവൻ ഇന്ത്യയുടെ എ ബി ഡിവില്ലിയേഴ്സ്, സൂര്യകുമാർ യാദവിനെ പ്രശംസിച്ച് ഹർഭജൻ സിങ്

മുംബൈ ഇന്ത്യൻസ് ബാറ്റ്‌സ്മാൻ സൂര്യകുമാർ യാദവിനെ റോയൽ ചലഞ്ചേഴ്‌സ് ബാംഗ്ലൂരിന്റെ മുൻ സൗത്താഫ്രിക്കൻ താരം എ ബി ഡിവില്ലിയേഴ്സുമായി താരതമ്യം ചെയ്ത് ഇന്ത്യൻ സ്പിന്നർ ഹർഭജൻ സിങ്. സൂര്യകുമാർ യാദവ് ഇന്ത്യയുടെ എ ബി ഡിവില്ലിയേഴ്സ് ആണെന്നും ഒരു ഗെയിം ചേഞ്ചറിൽ നിന്നും മാച്ച് വിന്നറായി സൂര്യകുമാർ യാദവ് മാറികഴിഞ്ഞുവെന്നും ഹർഭജൻ സിങ് പറഞ്ഞു.

” മുംബൈയ്ക്ക് വേണ്ടി ഒരു ഗെയിം ചേഞ്ചറിൽ നിന്നും പ്രധാന മാച്ച് വിന്നറായി സൂര്യകുമാർ മാറികഴിഞ്ഞു, അക്കാര്യത്തിൽ യാതൊരു സംശയവുമില്ല, അവരുടെ ബാറ്റിങിൽ എല്ലാ ഉത്തരവാദിത്വവും അവൻ ഏറ്റെടുക്കുന്നു. അവന്റെ സ്‌ട്രൈക്ക് റേറ്റ് നോക്കൂ, ആദ്യ പന്തുമുതൽ തന്നെ അറ്റാക്ക് ചെയ്യാൻ അവന് സാധിക്കുന്നു. എല്ലാ തരത്തിലുള്ള ഷോട്ടും കൈവശമുള്ള അവനെ പോലെയൊരു താരത്തെ തടയുകയെന്നത് പ്രയാസമാണ്. സ്പിന്നർമാരെയും ഫാസ്റ്റ് ബൗളർമാരെയും മികച്ച രീതിയിൽ അവൻ നേരിടുന്നു. അവൻ ഇന്ത്യയുടെ എ ബി ഡിവില്ലിയേഴ്സാണ്. ” ഹർഭജൻ സിങ് പറഞ്ഞു.

” അവൻ ഇന്ത്യൻ ടീമിലെത്തുമെന്ന് ഞാൻ കരുതിയിരുന്നു. എന്നാലത് നടന്നില്ല, എന്നാൽ അവൻ അധികം അകലെയല്ല, അവൻ അവിശ്വസനീയ താരമാണ്, തകർപ്പൻ ബാറ്റിങിലൂടെ എല്ലാവരെയും ആകർഷിക്കാൻ അവന് സാധിച്ചു. മാച്ച് വിന്നർമാരായ രോഹിത് ശർമ്മയെ കുറിച്ചും ഹാർദിക് പാണ്ഡ്യയെ കുറിച്ചും പൊള്ളാർഡിനെ കുറിച്ചും നമ്മൾ സംസാരിക്കാറുണ്ട്, എന്നാൽ മുംബൈയുടെ വിജയങ്ങളിൽ കഴിഞ്ഞ മൂന്ന് സീസണിൽ അവൻ നൽകിയ സംഭാവന കാണാതെ പോകരുത് ” ഹർഭജൻ സിങ് കൂട്ടിച്ചേർത്തു.

കഴിഞ്ഞ മൂന്ന് സീസണുകളിൽ മുംബൈയ്ക്ക് വേണ്ടി ഏറ്റവും കൂടുതൽ റൺസ് നേടിയ ബാറ്റ്‌സ്മാൻ സൂര്യകുമാർ യാദവാണ്.

1416 റൺസ് കഴിഞ്ഞ മൂന്ന് സീസണുകളിൽ മുംബൈയ്ക്ക് വേണ്ടി സൂര്യകുമാർ യാദവ്‌ നേടി.