Skip to content

രണ്ട് വർഷങ്ങൾക്ക് മുൻപ് ആ താരത്തെ മുംബൈ ഇന്ത്യൻസ് ആവശ്യപെട്ടിരുന്നു, മുൻ സൺറൈസേഴ്സ് ഹൈദരാബാദ് പരിശീലകൻ ടോം മൂഡി

രണ്ട് വർഷങ്ങൾക്ക് മുൻപ് അഫ്ഘാനിസ്ഥാൻ സ്പിന്നർ റാഷിദ് ഖാനെ ട്രേഡ് ചെയ്യുവാൻ മുംബൈ ഇന്ത്യൻസ് സമീപിച്ചിരുന്നുവെന്ന് മുൻ സൺറൈസേഴ്‌സ് ഹൈദരാബാദ് കോച്ച് ടോം മൂഡി. Espncricinfo യുടെ ടി20 ടൈം ഔട്ട് ലൈവിലാണ് ഇക്കാര്യം ടോം മൂഡി വെളിപ്പെടുത്തിയത്.

” രണ്ട് വർഷങ്ങൾക്ക് റാഷിദ് ഖാനെ ട്രേഡ് ചെയ്യുവാൻ മുംബൈ ഇന്ത്യൻസ് സമീപിച്ച കാര്യം ഞാൻ ഓർക്കുന്നുണ്ട്. അത്തരത്തിൽ ഖാനെ പോലെയൊരു താരത്തെ ട്രേഡ് ചെയ്യാൻ ഒരു ടീമിനെ സമീപിക്കാനുള്ള പ്രാപ്തിയും ധൈര്യവുമുള്ള ഫ്രാഞ്ചൈസി മുംബൈ ഇന്ത്യൻസ് മാത്രമാണ്. ” ടോം മൂഡി പറഞ്ഞു.

” മറ്റൊരു ടീമിനും ഇത്രയും ആത്മവിശ്വാസത്തോടെ ട്രേഡിനായി മറ്റൊരു ടീമിനെ സമീപിക്കാൻ സാധിക്കില്ല. അവരുടെ ടീമിന്റെ വിജയത്തിന് പുറകിൽ മാനേജ്‌മെന്റ് തന്നെയാണ്. മുംബൈ ഇന്ത്യൻസിനുള്ളതിനേക്കാൾ പകുതി സപ്പോർട്ട് സ്റ്റാഫ് മാത്രമായിരുന്നു സൺറൈസേഴ്സിനുണ്ടായിരുന്നത്. “അദ്ദേഹം കൂട്ടിച്ചേർത്തു.

ഫൈനലിൽ ഡൽഹി ക്യാപിറ്റൽസിനെ 5 വിക്കറ്റിന് പരാജയപെടുത്തിയാണ് മുംബൈ തങ്ങളുടെ അഞ്ചാം ഐ പി എൽ ട്രോഫി സ്വന്തമാക്കിയത്.

മത്സരത്തിൽ ഡൽഹി ഉയർത്തിയ 157 റൺസിന്റെ വിജയലക്ഷ്യം 18.4 ഓവറിൽ 5 വിക്കറ്റ് നഷ്ട്ടത്തിൽ മുംബൈ മറികടന്നു.

51 പന്തിൽ 68 റൺസ് നേടിയ ക്യാപ്റ്റൻ രോഹിത് ശർമ്മയുടെയും 19 പന്തിൽ 33 റൺസ് നേടിയ ഇഷാൻ കിഷന്റെയും മികവിലാണ് വിജയലക്ഷ്യം മുംബൈ മറികടന്നത്.