Skip to content

രാജസ്ഥാൻ റോയൽസിന്റെ മോശം പ്രകടനത്തിന് പിന്നിലെ കാരണം വെളിപ്പെടുത്തി സ്റ്റീവ് സ്മിത്ത്

മുൻനിര ബാറ്റ്‌സ്മാന്മാരുടെ സ്ഥിരതയില്ലായ്‌മയാണ് ഈ സീസണിൽ രാജസ്ഥാൻ റോയൽസിന് തിരിച്ചടിയായതെന്ന് ക്യാപ്റ്റൻ സ്റ്റീവ് സ്മിത്ത്. 14 മത്സരങ്ങളിൽ നിന്നും 12 പോയിന്റ് മാത്രം നേടി പോയിന്റ് ടേബിളിൽ അവസാന സ്‌ഥനക്കാരായാണ് രാജസ്ഥാൻ ഈ സീസൺ അവസാനിപ്പിച്ചത്.

” മികച്ച തുടക്കമാണ് ഞങ്ങൾക്ക് ലഭിച്ചത്. സീസണിലെ ആദ്യ രണ്ട് മത്സരങ്ങൾ വിജയിക്കാൻ ഞങ്ങൾക്ക് സാധിച്ചു. അവസാന മത്സരത്തിന് മുൻപുള്ള 2 മത്സരങ്ങളും. എന്നാൽ ടൂർണമെന്റിന്റെ മധ്യഘട്ടത്തിൽ ഞങ്ങൾക്ക് മികച്ച പ്രകടനം പുറത്തെടുക്കാൻ സാധിച്ചില്ല. ടൂർണമെന്റിലുടനീളം ഉത്തരവാദിത്വം ഏറ്റെടുക്കാൻ ഞങ്ങളുടെ മുൻ നിര ബാറ്റ്‌സ്മാന്മാർക്ക് സാധിച്ചില്ല. ടോപ്പ് ഫോർ ബാറ്റ്‌സ്മാന്മാർ സ്ഥിരതയാർന്ന പ്രകടനം കാഴ്ച്ചവെച്ചാൽ മാത്രമേ മികച്ച ടൂർണമെന്റ് നമുക്ക് ലഭിക്കൂ. എന്നാൽ ഈ വർഷത്തിൽ ഞങ്ങൾക്കതിന് സാധിച്ചില്ല. ” സ്മിത്ത് പറഞ്ഞു.

ടൂർണമെന്റിൽ പ്രതീക്ഷ നൽകിയത് ജോഫ്രാ ആർച്ചറുടെയും രാഹുൽ തിവാടിയയുടെയും പ്രകടനമാണെന്നും എന്നാൽ അവരുടെ പ്രകടനം ടീമിന് പര്യാപ്തമായിരുന്നില്ലെന്നും സ്റ്റീവ് സ്മിത്ത് പറഞ്ഞു.

സീസണിൽ 10 വിക്കറ്റും 255 റൺസും രാഹുൽ തിവാട്ടിയ നേടിയപ്പോൾ ജോഫ്രാ ആർച്ചർ 6.55 എന്ന മികച്ച ഇക്കോണമിയിൽ 20 വിക്കറ്റുകൾ വീഴ്ത്തി.

14 മത്സരങ്ങളിൽ നിന്നും 375 റൺസ് നേടിയ സഞ്ജു സാംസണായിരുന്നു ടൂർണമെന്റിൽ ടീമിന്റെ ടോപ്പ് സ്കോറർ.