Skip to content

ബാംഗ്ലൂരിനെ പരാജയപെടുത്തി രണ്ടാം സ്ഥാനം സ്വന്തമാക്കി ഡൽഹി, കോഹ്ലിപ്പടയും പ്ലേ ഓഫിൽ

റോയൽ ചലഞ്ചേഴ്‌സ് ബാംഗ്ലൂരിനെ 6 വിക്കറ്റിന് പരാജയപെടുത്തി രണ്ടാം സ്ഥാനക്കാരായി പ്ലേയോഫിലെത്തി ഡൽഹി ക്യാപിറ്റൽസ്. മത്സരത്തിൽ പരാജയപെട്ടുവെങ്കിലും കോഹ്ലിപ്പടയും പ്ലേ ഓഫ് യോഗ്യത നേടി.

മത്സരത്തിൽ ബാംഗ്ലൂർ ഉയർത്തിയ 153 റൺസിന്റെ വിജയലക്ഷ്യം 19 ഓവറിൽ 4 വിക്കറ്റ് നഷ്ട്ടത്തിലാണ് ഡൽഹി മറികടന്നത്. 46 പന്തിൽ 60 റൺസ് നേടിയ അജിങ്ക്യ രഹാനെയും 41 പന്തിൽ 54 റൺസ് നേടിയ ശിഖാർ ധവാനുമാണ് ഡൽഹിയെ വിജയത്തിലെത്തിച്ചത്.

മത്സരത്തിൽ ആദ്യം ബാറ്റ് ചെയ്ത ബാംഗ്ലൂർ 41 പന്തിൽ 50 റൺസ് നേടിയ ദേവ്ദത് പടിക്കലിന്റെയും 21 പന്തിൽ 35 റൺസ് നേടിയ എ ബി ഡിവില്ലിയേഴ്സിന്റെയും മികവിലാണ് ഭേദപ്പെട്ട സ്കോറിൽ എത്തിയത്. ക്യാപ്റ്റൻ വിരാട് കോഹ്ലി 24 പന്തിൽ 29 റൺസ് നേടി പുറത്തായി.

ഡൽഹിയ്ക്ക് വേണ്ടി ആന്റിച്ച് നോർക്കിയ നാലോവറിൽ 33 റൺസ് വഴങ്ങി മൂന്ന് വിക്കറ്റും കഗിസോ റബാഡ 2 വിക്കറ്റും രവിചന്ദ്രൻ അശ്വിൻ ഒരു വിക്കറ്റും നേടി.

നാളെ നടക്കുന്ന മത്സരത്തിലായിരിക്കും പ്ലേയോഫിൽ പ്രവേശിക്കുന്ന നാലാം ടീമിനെ അറിയാൻ സാധിക്കുക. മത്സരത്തിൽ വിജയിച്ചാൽ സൺറൈസേഴ്‌സ് ഹൈദരാബാദിന് പ്ലേയോഫിൽ പ്രവേശിക്കാം മത്സരത്തിൽ മുംബൈയാണ് വിജയിക്കുന്നതെങ്കിൽ കൊൽക്കത്തയായിരിക്കും പ്ലേ ഓഫ് യോഗ്യത നേടുക.