Skip to content

പ്രതീക്ഷകൾ നിലനിർത്തി കൊൽക്കത്ത, രാജസ്ഥാൻ റോയൽസ് പുറത്ത്

രാജസ്ഥാൻ റോയൽസിനെ 60 റൺസിന് പരാജയപെടുത്തി തങ്ങളുടെ പ്ലേ ഓഫ് പ്രതീക്ഷകൾ നിലനിർത്തി കൊൽക്കത്ത നൈറ്റ് റൈഡേഴ്സ്. മത്സരത്തിൽ കൊൽക്കത്ത ഉയർത്തിയ 192 റൺസിന്റെ വിജയലക്ഷ്യം പിന്തുടർന്ന രാജസ്ഥാന് നിശ്ചിത 20 ഓവറിൽ 9 വിക്കറ്റ് നഷ്ട്ടത്തിൽ 131 റൺസ് നേടാനെ സാധിച്ചുള്ളു.

നാലോവറിൽ 34 റൺസ് വഴങ്ങി നാല് വിക്കറ്റ് വീഴ്ത്തിയ പാറ്റ് കമ്മിൻസാണ് രാജസ്ഥാൻ റോയൽസിനെ തകർത്തത്. ശിവം മാവി, വരുൺ ചക്രവർത്തി എന്നിവർ 2 വിക്കറ്റ് വീതം വീഴ്ത്തി.

22 പന്തിൽ 35 റൺസ് നേടിയ ജോസ് ബട്ട്ലറും, 27 പന്തിൽ 31 റൺസ് നേടിയ രാഹുൽ തിവാട്ടിയയും മാത്രമേ രാജസ്ഥാൻ നിരയിൽ അല്പമെങ്കിലും ഭേദപ്പെട്ട പ്രകടനം കാഴ്ച്ചവെച്ചുള്ളു.

നേരത്തെ ടോസ് നഷ്ട്ടപെട്ട് ആദ്യം ബാറ്റ് ചെയ്ത കൊൽക്കത്തയെ 35 പന്തിൽ പുറത്താകാതെ 68 റൺസ് നേടിയ ക്യാപ്റ്റൻ ഓയിൻ മോർഗനാണ് മികച്ച സ്കോറിൽ എത്തിച്ചത്. ശുഭ്മാൻ ഗിൽ 24 പന്തിൽ 36 റൺസും രാഹുൽ ത്രിപാട്ടി 34 പന്തിൽ 39 റൺസും നേടി.

വിജയത്തോടെ കൊൽക്കത്ത പോയിന്റ് ടേബിളിൽ നാലാം സ്ഥാനത്തെത്തിയപ്പോൾ രാജസ്ഥാൻ റോയൽസ് അവസാന സ്‌ഥനക്കാരായി സീസൺ അവസാനിപ്പിച്ചു.