Skip to content

കിങ്‌സ് ഇലവൻ പഞ്ചാബ് പ്ലേയോഫ് കാണാതെ പുറത്ത്, ചെന്നൈയ്ക്ക് 9 വിക്കറ്റിന്റെ വിജയം

ചെന്നൈ സൂപ്പർ കിങ്സിനെതിരായ 9 വിക്കറ്റിന്റെ പരാജയത്തോടെ കിങ്‌സ് ഇലവൻ പഞ്ചാബ് പ്ലേയോഫ് കാണാതെ പുറത്ത്. മത്സരത്തിൽ പഞ്ചാബ് ഉയർത്തിയ 154 റൺസിന്റെ വിജയലക്ഷ്യം 18.5 ഓവറിൽ ഒരു വിക്കറ്റ് നഷ്ട്ടത്തിൽ ചെന്നൈ മറികടന്നു. തുടർച്ചയായ മൂന്നാം ഫിഫ്റ്റി നേടിയ ഋതുരാജ് ഗയ്ക്വാദിന്റെ മികവിലാണ് ചെന്നൈ വിജയം നേടിയത്.

ഗയ്ക്വാദ് 49 പന്തിൽ പുറത്താകാതെ 62 റൺസ് നേടിയപ്പോൾ ഫാഫ് ഡുപ്ലെസിസ് 34 പന്തിൽ 48 റൺസും അമ്പാട്ടി റായുഡു 30 പന്തിൽ 30 റൺസും നേടി.

നേരത്തെ ആദ്യം ബാറ്റ് ചെയ്ത കിങ്‌സ് ഇലവൻ പഞ്ചാബ് 30 പന്തിൽ പുറത്താകാതെ 62 റൺസ് നേടിയ ദീപക് ഹൂഡയുടെ മികവിലാണ് പൊരുതാവുന്ന സ്കോറിൽ എത്തിയത്.

ചെന്നൈയ്ക്ക് വേണ്ടി ലുങ്കി എങ്കിഡി മൂന്ന് വിക്കറ്റ് നേടി.