Skip to content

റബാഡയല്ല, ഇനി പർപ്പിൾ ക്യാപ് ജസ്പ്രീത് ബുംറയ്ക്ക് സ്വന്തം

ഡൽഹി ക്യാപിറ്റൽസിന്റെ സൗത്താഫ്രിക്കൻ ഫാസ്റ്റ് ബൗളർ കഗിസോ റബാഡയിൽ നിന്നും പർപ്പിൾ ക്യാപ് സ്വന്തമാക്കി മുംബൈ ഇന്ത്യൻസ് ബൗളർ ജസ്പ്രീത് ബുംറ. ഡൽഹിയ്ക്കെതിരായ മത്സരത്തിൽ നാലോവറിൽ 17 റൺസ് മാത്രം വഴങ്ങി മൂന്ന് വിക്കറ്റ് വീഴ്ത്തിയതോടെയാണ് റബാഡയിൽ നിന്നും പർപ്പിൾ ക്യാപ് ബുംറ സ്വന്തമാക്കിയത്.

13 മത്സരങ്ങളിൽ നിന്നും 23 വിക്കറ്റുകൾ നേടി ഇരുവരും വിക്കറ്റ്വേട്ടയിൽ ഒപ്പത്തിനൊപ്പമാണെങ്കിൽ മികച്ച ഇക്കോണമിയുടെ അടിസ്‌ഥാനത്തിലാണ് പർപ്പിൾ ക്യാപ് ബുംറയ്ക്ക് ലഭിച്ചത്.

ദുബായിൽ നടന്ന മത്സരത്തിൽ 9 വിക്കറ്റിനായിരുന്നു മുംബൈ ഇന്ത്യൻസിന്റെ വിജയം. ആദ്യം ബാറ്റ് ചെയ്ത ഡൽഹിയെ മൂന്ന് വിക്കറ്റ് വീതം നേടിയ ട്രെൻഡ് ബോൾട്ടിന്റെയും ജസ്പ്രീത് ബുംറയുടെയും മികവിൽ നിശ്ചിത 20 ഓവറിൽ 110 റൺസിൽ ഒതുക്കിയ മുംബൈ മറുപടി ബാറ്റിങിൽ 14.2 ഓവറിൽ ഒരു വിക്കറ്റ് മാത്രം നഷ്ട്ടത്തിൽ വിജയലക്ഷ്യം മറികടന്നു.

47 പന്തിൽ 8 ഫോറും 3 സിക്സുമടക്കം 72 റൺസ് നേടിയ ഇഷാൻ കിഷനാണ് മുംബൈയെ അനായാസം വിജയത്തിലെത്തിച്ചത്.

വിജയത്തോടെ മുംബൈ പോയിന്റ് ടേബിളിൽ ഒന്നാം സ്ഥാനമോ രണ്ടാം സ്ഥാനമോ ഉറപ്പിച്ചു കഴിഞ്ഞു.