Skip to content

ബുംറയും ബോൾട്ടും കസറി, ഡൽഹിയ്ക്കെതിരെ മുംബൈയ്ക്ക് 9 വിക്കറ്റിന്റെ തകർപ്പൻ വിജയം

ഡൽഹി ക്യാപിറ്റൽസിനെതിരെ മുംബൈ ഇന്ത്യൻസിന് 9 വിക്കറ്റിന്റെ തകർപ്പൻ വിജയം. മത്സരത്തിൽ ഡൽഹിയെ നിശ്ചിത 20 ഓവറിൽ 110 റൺസിന് ചുരുക്കികെട്ടിയ മുംബൈ ഇന്ത്യൻസ് 111 വിജയലക്ഷ്യം 14.2 ഓവറിൽ ഒരു വിക്കറ്റ് മാത്രം നഷ്ട്ടത്തിൽ മറികടന്നു.

നാലോവറിൽ 17 റൺസ് മാത്രം വഴങ്ങി 3 വിക്കറ്റ് വീഴ്ത്തിയ ജസ്പ്രീത് ബുംറയും നാലോവറിൽ 21 റൺസ് വഴങ്ങി 3 വിക്കറ്റ് വീഴ്ത്തിയ ട്രെൻഡ് ബോൾട്ടുമാണ് ഡൽഹിയെ തകർത്തത്.

29 പന്തിൽ 25 റൺസ് നേടിയ ക്യാപ്റ്റൻ ശ്രേയസ് അയ്യരായിരുന്നു ഡൽഹിയുടെ ടോപ്പ് സ്‌കോറർ.

മറുപടി ബാറ്റിങിൽ 47 പന്തിൽ പുറത്താകാതെ 72 റൺസ് നേടിയ ഇഷാൻ കിഷന്റെ മികവിൽ മുംബൈ അനായാസം വിജയം കണ്ടെത്തി. ഡീകോക്ക് 26 റൺസ് നേടി പുറത്തായപ്പോൾ സൂര്യകുമാർ യാദവ് 12 റൺസ് നേടി പുറത്താകാതെ നിന്നു.

വിജയത്തോടെ മുംബൈ പോയിന്റ് ടേബിളിൽ ഒന്നാം സ്ഥാനമോ രണ്ടാം സ്ഥാനമോ ഉറപ്പിച്ചു.

ഡൽഹി ക്യാപിറ്റൽസിന്റെ തുടർച്ചയായി നാലാം പരാജയമാണിത്.