Skip to content

പുറത്തായ ശേഷം ബാറ്റ് വലിച്ചെറിഞ്ഞു, ക്രിസ്‌ ഗെയ്‌ലിന് പിഴശിക്ഷ

രാജസ്ഥാൻ റോയൽസിനെതിരായ മത്സരത്തിൽ 99 ൽ പുറത്തായ ശേഷം ബാറ്റ് വലിച്ചെറിഞ്ഞ കിങ്‌സ് ഇലവൻ പഞ്ചാബ് ബാറ്റ്‌സ്മാൻ ക്രിസ് ഗെയ്ലിന് പിഴശിക്ഷ. ക്രിസ് ഗെയ്ൽ ഇന്ത്യൻ പ്രീമിയർ ലീഗിന്റെ പെരുമാറ്റചട്ട ലംഘിച്ചുവെന്നും മാച്ച് ഫീയുടെ 10% പിഴശിക്ഷ വിധിച്ചുവെന്നും ഐ പി എൽ ഔദ്യോഗിക പ്രസ്താവനയിൽ വ്യക്തമാക്കി.

63 പന്തിൽ 6 ഫോറും 8 സിക്സുമടക്കം 99 റൺസ് നേടിയ ക്രിസ് ഗെയ്ലിനെ അവസാന ഓവറിലെ നാലാം പന്തിൽ ജോഫ്രാ ആർച്ചറാണ് പുറത്താക്കിയത്. പുറത്തായ നിരാശത്തിൽ ബാറ്റ് ഗ്രൗണ്ടിൽ തട്ടുന്നതിനിടെ കയ്യിൽ നിന്നും വഴുതുകയും കുറച്ചകലെ തെറിച്ചുവീഴുകയുമായിരുന്നു .

മത്സരത്തിൽ 8 സിക്സ് പറത്തിയതോടെ നേടിയതോടെ ടി20 ക്രിക്കറ്റിൽ 1000 സിക്സ് നേടുന്ന ആദ്യ ബാറ്റ്‌സ്മാനെന്ന ചരിത്രനേട്ടം ക്രിസ് ഗെയ്ൽ സ്വന്തമാക്കി.

ഗെയ്‌ലിന്റെ തകർപ്പൻ പ്രകടനത്തിലും വിജയം നേടാൻ കിങ്‌സ് ഇലവൻ പഞ്ചാബിന് സാധിച്ചില്ല. മത്സരത്തിൽ പഞ്ചാബ് ഉയർത്തിയ 186 റൺസിന്റെ വിജയലക്ഷ്യം 17.3 ഓവറിൽ 3 വിക്കറ്റ് നഷ്ട്ടത്തിൽ രാജസ്ഥാൻ മറികടന്നു.

മത്സരത്തിൽ പരാജയപെട്ടുവെങ്കിലും പോയിന്റ് ടേബിളിൽ നാലാം സ്ഥാനം നിലനിർത്താൻ പഞ്ചാബിന് സാധിച്ചു ൻ അതേസമയം വിജയത്തോടെ രാജസ്ഥാൻ റോയൽസ് പോയിന്റ് ടേബിളിൽ അഞ്ചാം സ്ഥാനത്തെത്തി.