Skip to content

ടി20 ക്രിക്കറ്റിൽ 1000 സിക്സ് പൂർത്തിയാക്കി യൂണിവേഴ്‌സൽ ബോസ്

ടി20 ക്രിക്കറ്റിൽ 1000 സിക്സ് നേടുന്ന ആദ്യ ബാറ്റ്‌സ്മാനെന്ന ചരിത്രനേട്ടം സ്വന്തമാക്കി കിങ്‌സ് ഇലവൻ പഞ്ചാബിന്റെ വെസ്റ്റിൻഡീസ് ഇതിഹാസം ക്രിസ് ഗെയ്ൽ. അബുദാബിയിൽ രാജസ്ഥാൻ റോയൽസിനെതിരായ മത്സരത്തിലാണ് ഗെയ്ൽ ഈ റെക്കോർഡ് സ്വന്തമാക്കിയത്.

മത്സരത്തിൽ 63 പന്തിൽ 99 റൺസ് നേടി പുറത്തായ ഗെയ്ൽ 6 ഫോറും 8 സിക്സും നേടിയിരുന്നു. തന്റെ 409 ആം മത്സരത്തിലാണ് ഈ നാഴികക്കല്ല് ഗെയ്ൽ പിന്നിട്ടത്.

524 മത്സരങ്ങളിൽ നിന്നും 690 സിക്സ് നേടിയ വെസ്റ്റിൻഡീസ് ബാറ്റ്‌സ്മാൻ കീറോൺ പൊള്ളാർഡാണ് ടി20 ക്രിക്കറ്റിൽ ഏറ്റവും കൂടുതൽ സിക്സ് നേടിയവരുടെ പട്ടികയിൽ ഗെയ്‌ലിന് പുറകിലുള്ളത്.

ടി20 ക്രിക്കറ്റിൽ ഏറ്റവും കൂടുതൽ സിക്സ് നേടിയിട്ടുള്ള ബാറ്റ്‌സ്മാന്മാർ

  1. ക്രിസ് ഗെയ്ൽ – 1001
  2. കീറോൺ പൊള്ളാർഡ് – 690
  3. ബ്രണ്ടൻ മക്കല്ലം – 485
  4. ഷെയ്ൻ വാട്സൻ – 467
  5. ആന്ദ്രേ റസ്സൽ – 447
  6. എ ബി ഡിവില്ലിയേഴ്സ് – 417
  7. ആരോൺ ഫിഞ്ച് – 384
  8. രോഹിത് ശർമ്മ – 376
  9. ഡ്വെയ്ൻ സ്മിത്ത് – 375
  10. ഡേവിഡ് വാർണർ – 371

ഗെയ്ലിന്റെ തകർപ്പൻ പ്രകടന മികവിലും മത്സരത്തിൽ വിജയം നേടാൻ പഞ്ചാബിന് സാധിച്ചില്ല.

പഞ്ചാബ് ഉയർത്തിയ 186 റൺസിന്റെ വിജയലക്ഷ്യം 17.3 ഓവറിൽ 3 വിക്കറ്റ് മാത്രം നഷ്ട്ടത്തിൽ രാജസ്ഥാൻ മറികടന്നു.

രാജസ്ഥാന് വേണ്ടി ബെൻ സ്റ്റോക്സ് 26 പന്തിൽ 56 റൺസും സഞ്ജു സാംസൺ 25 പന്തിൽ 48 റൺസും നേടി.