Skip to content

ബാറ്റിങിലും ബൗളിങിലും തിളങ്ങി ബെൻ സ്റ്റോക്സ്, രാജസ്ഥാൻ റോയൽസിന് തകർപ്പൻ വിജയം

കിങ്‌സ് ഇലവൻ പഞ്ചാബിനെ 7 വിക്കറ്റിന് പരാജയപെടുത്തി ഐ പി എൽ 2020 പ്ലേ ഓഫ് സാധ്യത നിലനിർത്തി രാജസ്ഥാൻ റോയൽസ്. മത്സരത്തിൽ പഞ്ചാബ് ഉയർത്തിയ 186 റൺസിന്റെ വിജയലക്ഷ്യം 17.3 ഓവറിൽ 3 വിക്കറ്റ് നഷ്ട്ടത്തിൽ രാജസ്ഥാൻ മറികടന്നു.

26 പന്തിൽ 50 റൺസ് നേടിയ ബെൻ സ്റ്റോക്സിന്റെയും 25 പന്തിൽ 48 റൺസ് നേടിയ സഞ്ജു സാംസന്റെയും മികവിലാണ് രാജസ്ഥാൻ അനായാസ വിജയം നേടിയത്. ക്യാപ്റ്റൻ സ്റ്റീവ് സ്മിത്ത് 20 പന്തിൽ 31 റൺസും ജോസ് ബട്ട്ലർ 11 പന്തിൽ 22 റൺസും റോബിൻ ഉത്തപ്പ 23 പന്തിൽ 30 റൺസും നേടി.

നേരത്തേ ആദ്യം ബാറ്റ് ചെയ്ത പഞ്ചാബിനെ 63 പന്തിൽ 99 റൺസ് നേടിയ ക്രിസ് ഗെയ്ലാണ് മികച്ച സ്കോറിൽ എത്തിച്ചത്. ക്യാപ്റ്റൻ കെ എൽ രാഹുൽ 41 പന്തിൽ 46 റൺസും നിക്കോളാസ് പൂറൻ 10 പന്തിൽ 22 റൺസും നേടി.

രാജസ്ഥാന് വേണ്ടി ജോഫ്രാ ആർച്ചർ, ബെൻ സ്റ്റോക്സ് എന്നിവർ 2 വിക്കറ്റ് വീതം നേടി.