Skip to content

ഹീറോയായി ജഡേജ, കൊൽക്കത്തയ്ക്കെതിരെ ചെന്നൈയ്ക്ക് തകർപ്പൻ വിജയം

കൊൽക്കത്ത നൈറ്റ് റൈഡേഴ്‌സിനെതിരെ ചെന്നൈ സൂപ്പർ കിങ്സിന് 6 വിക്കറ്റിന്റെ തകർപ്പൻ വിജയം. കൊൽക്കത്ത ഉയർത്തിയ 173 റൺസിന്റെ വിജയലക്ഷ്യം അവസാന ഓവറിലെ അവസാന പന്തിൽ ചെന്നൈ മറികടന്നു.

53 പന്തിൽ 72 റൺസ് നേടിയ ഋതുരാജ് ഗയ്ക്വാദിന്റെയും 20 പന്തിൽ 38 റൺസ് നേടിയ അമ്പാട്ടി റായുഡുവിന്റെയും 11 പന്തിൽ പുറത്താകാതെ 31 റൺസ് നേടിയ രവീന്ദ്ര ജഡേജയുടെയും മികവിലാണ് ചെന്നൈ തകർപ്പൻ വിജയം നേടിയത്.

കൊൽക്കത്തയ്ക്ക് വേണ്ടി വരുൺ ചക്രവർത്തിയും പാറ്റ് കമ്മിൻസും 2 വിക്കറ്റ് വീതം നേടി.

നേരത്തെ ആദ്യം ബാറ്റ് ചെയ്ത കൊൽക്കത്തയെ 61 പന്തിൽ 87 റൺസ് നേടിയ നിതീഷ് റാണയാണ് പൊരുതാവുന്ന സ്കോറിൽ എത്തിച്ചത്.

കൊൽക്കത്ത നൈറ്റ് റൈഡേഴ്‌സ് പരാജയപെട്ടതോടെ 16 പോയിന്റ് നേടിയ മുംബൈ ഇന്ത്യൻസ് പ്ലേ ഓഫിന് യോഗ്യത നേടി. ഈ സീസണിൽ പ്ലേ ഓഫിൽ പ്രവേശിക്കുന്ന ആദ്യ ടീമാണ് മുംബൈ ഇന്ത്യൻസ്.