Skip to content

കോഹ്ലിയെ വീഴ്ത്തി ഐ പി എൽ വിക്കറ്റ് വേട്ടയിൽ സെഞ്ചുറിയടിച്ച് ജസ്പ്രീത് ബുംറ

ഇന്ത്യൻ പ്രീമിയർ ലീഗിൽ 100 വിക്കറ്റുകൾ പൂർത്തിയാക്കി മുംബൈ ഇന്ത്യൻസ് ഫാസ്റ്റ് ബൗളർ ജസ്പ്രീത് ബുംറ. റോയൽ ചലഞ്ചേഴ്‌സ് ബാംഗ്ലൂരിനെതിരായ മത്സരത്തിൽ വിരാട് കോഹ്ലിയുടെ വിക്കറ്റ് വീഴ്ത്തിയാണ് ഈ നാഴികക്കല്ല് ബുംറ പിന്നിട്ടത്. ഐ പി എല്ലിൽ ബുംറയുടെ ആദ്യ വിക്കറ്റും വിരാട് കോഹ്ലിയുടേതായിരുന്നു.

 

ലസിത് മലിംഗയ്ക്കും ഹർഭജൻ സിങിനും ശേഷം ഐ പി എല്ലിൽ മുംബൈ ഇന്ത്യൻസിന് വേണ്ടി 100 വിക്കറ്റുകൾ നേടുന്ന ബൗളറാണ് ബുംറ.

 

കൂടാതെ പിയൂഷ് ചൗളയ്ക്കും ഭുവനേശ്വർ കുമാറിനും ശേഷം ഐ പി എല്ലിൽ 100 വിക്കറ്റ് നേടുന്ന ഏറ്റവും പ്രായം കുറഞ്ഞ ബൗളറെന്ന നേട്ടവും ബുംറ സ്വന്തമാക്കി.

 

മത്സരത്തിൽ 5 വിക്കറ്റിനായിരുന്നു മുംബൈ ഇന്ത്യൻസിന്റെ വിജയം. ബാംഗ്ലൂർ ഉയർത്തിയ 165 റൺസിന്റെ വിജയലക്ഷ്യം 19.1 ഓവറിൽ 5 വിക്കറ്റ് നഷ്ട്ടത്തിൽ മുംബൈ മറികടന്നു.

43 പന്തിൽ പുറത്താകാതെ 79 റൺസ് നേടിയ സൂര്യകുമാർ യാദവാണ് മുംബൈ ഇന്ത്യൻസിന് വിജയം സമ്മാനിച്ചത്.