Skip to content

സൂര്യകുമാർ യാദവ് തകർത്താടി, ബാംഗ്ലൂരിനെതിരെ മുംബൈയ്ക്ക് തകർപ്പൻ വിജയം

സൂര്യകുമാർ യാദവിന്റെ തകർപ്പൻ ബാറ്റിങ് മികവിൽ ബാംഗ്ലൂരിനെതിരെ മുംബൈ ഇന്ത്യൻസിന് 5 വിക്കറ്റിന്റെ തകർപ്പൻ വിജയം. മത്സരത്തിൽ ബാംഗ്ലൂർ ഉയർത്തിയ 165 റൺസിന്റെ വിജയലക്ഷ്യം 19.1 ഓവറിൽ 5 വിക്കറ്റ് നഷ്ട്ടത്തിൽ മറികടന്നു.

മറുഭാഗത്ത് വിക്കറ്റുകൾ വീണുകൊണ്ടിരുന്നപ്പോഴും മറ്റൊരു ഭാഗത്ത് സൂര്യകുമാർ യാദവ് നടത്തിയ ഒറ്റയാൾ പോരാട്ടമാണ് മുംബൈയ്ക്ക് വിജയം സമ്മാനിച്ചത്. 43 പന്തിൽ പുറത്താകാതെ 10 ഫോറും 3 സിക്സുമടക്കം 79 റൺസ് സൂര്യകുമാർ യാദവ് നേടി.

നേരത്തെ ആദ്യം ബാറ്റ് ചെയ്ത ബാംഗ്ലൂരിനെ 45 പന്തിൽ 74 റൺസ് നേടിയ ദേവ്ദത് പടിക്കലാണ് പൊരുതാവുന്ന സ്കോറിൽ എത്തിച്ചത്.

മുംബൈയ്ക്ക് വേണ്ടി ജസ്പ്രീത് ബുംറ നാലോവറിൽ 14 റൺസ് മാത്രം വഴങ്ങി 3 വിക്കറ്റ് വീഴ്ത്തി.