Skip to content

റിഷാബ് പന്തിനെ ഒഴിവാക്കിയ തീരുമാനത്തെ പിന്തുണച്ച് വീരേന്ദർ സെവാഗ്

ഓസ്‌ട്രേലിയൻ പര്യടനത്തിനുള്ള ഏകദിന, ടി20 ടീമുകളിൽ നിന്നും വിക്കറ്റ് കീപ്പർ ബാറ്റ്‌സ്മാൻ റിഷാബ് പന്തിനെ ഒഴിവാക്കിയ തീരുമാനത്തെ പിന്തുണച്ച് മുൻ ഇന്ത്യൻ ഓപ്പണർ വീരേന്ദർ സെവാഗ്. റിഷാബ് പന്തിന്റെ പക്വതയില്ലായ്മയാണ് ടീമിൽ സ്ഥാനം നഷ്ട്ടപെടാൻ കാരണമായതെന്നും ലഭിച്ച അവസരങ്ങളോട് നീതിപുലർത്താൻ പന്തിന് സാധിച്ചിട്ടില്ലയെന്നും സെവാഗ് പറഞ്ഞു.

” പന്തിനെ ഒഴിവാക്കിയതിൽ അത്ഭുതപെടേണ്ടതില്ല. കഴിഞ്ഞ പര്യടനത്തിൽ അവൻ ടീമിനൊപ്പം ഉണ്ടായിരുന്നുവെങ്കിലും പ്ലേയിങ് ഇലവനിൽ ഇടം നേടാൻ സാധിച്ചിരുന്നില്ല. വിക്കറ്റ് കീപ്പറായി മികച്ച പ്രകടനമാണ് കെ എൽ രാഹുൽ ലിമിറ്റഡ് ഓവർ പരമ്പരയിൽ കാഴ്ച്ചവെച്ചത്. റിഷാബ് പന്ത് അവന്റെ ബാറ്റിങ് ശൈലിമറ്റേണ്ടതുണ്ട്. മത്സരം ഫിനിഷ് ചെയ്യാതെ അവൻ അനാവശ്യമായി വിക്കറ്റ് നഷ്ട്ടപെടുത്തുകയാണ് ചെയ്യുന്നത്. മത്സരങ്ങൾ എങ്ങനെ ഫിനിഷ് ചെയ്യമെന്ന് അവൻ പഠിക്കേണ്ടതുണ്ട്. അതവന് സാധിച്ചില്ലെങ്കിൽ ഇനി അവസരങ്ങൾ ലഭിച്ചെന്ന് വരില്ല ” സെവാഗ് പറഞ്ഞു.

” ഞങ്ങളുടെ സമയത്ത് രാഹുൽ ദ്രാവിഡായിരുന്നു വിക്കറ്റ് കീപ്പർ കാരണം എം എസ് ധോണി വരുന്നത് വരെ മികച്ച കീപ്പർ ഞങ്ങൾക്ക് ഉണ്ടായിരുന്നില്ല. എന്നാൽ ഇവിടെ പന്ത്‌ മികച്ച കീപ്പറാണ് എന്നാൽ അവൻ വിക്കറ്റുകൾ അലക്ഷ്യമായി വലിച്ചെറിയുന്നു. കോഹ്ലിയും രവി ശാസ്ത്രിയിൽ അതിൽ സന്തുഷ്ടരല്ല. പന്തിന് മാത്രമാണ് മാറ്റം കൊണ്ടുവരാൻ സാധിക്കുക.

അവസരങ്ങൾ ലഭിക്കുമ്പോഴെല്ലാം മത്സരം ഫിനിഷ് ചെയ്യാൻ അവന് സാധിക്കണം. ഇന്ത്യൻ ടീമിൽ തിരിച്ചെത്താൻ യോഗ്യനാണെന്ന് അവൻ തന്നെ തെളിയിക്കണം ” സെവാഗ് കൂട്ടിച്ചേർത്തു.

ഏകദിന പരമ്പരയ്ക്കുള്ള ഇന്ത്യൻ ടീം

വിരാട് കോഹ്‌ലി (ക്യാപ്റ്റൻ), ശിഖർ ധവാൻ, ശുബ്മാൻ ഗിൽ, കെ എൽ രാഹുൽ (Vc & wk), ശ്രേയസ് അയ്യർ, മനീഷ് പാണ്ഡെ, ഹാർദിക് പാണ്ഡ്യ, മായങ്ക് അഗർവാൾ, രവീന്ദ്ര ജഡേജ, യുസ്വേന്ദ്ര ചഹാൽ, കുൽദീപ് യാദവ്, ജസ്പ്രീത് ബുമ്ര, മുഹമ്മദ് ഷാമി, ഷാർദുൽ താക്കൂർ, നവ്ദീപ് സെയ്നി.

ടി20 പരമ്പരയ്ക്കുള്ള ഇന്ത്യൻ ടീം

വിരാട് കോഹ്‌ലി (ക്യാപ്റ്റൻ), ശിഖർ ധവാൻ, മായങ്ക് അഗർവാൾ, കെ എൽ രാഹുൽ (vc & wk), ശ്രേയസ് അയ്യർ, മനീഷ് പാണ്ഡെ, ഹാർദിക് പാണ്ഡ്യ, സഞ്ജു സാംസൺ (wk), രവീന്ദ്ര ജഡേജ, വാഷിംഗ്ടൺ സുന്ദർ, യുസ്വേന്ദ്ര ചഹാൽ, ജസ്പ്രീത് ബുംറ, മുഹമ്മദ് ഷാമി, നവദീപ് സൈനി, ദീപക് ചഹാർ, വരുൺ ചക്രവർത്തി.

ടെസ്റ്റ് പരമ്പരയ്ക്കുള്ള ഇന്ത്യൻ ടീം

വിരാട് കോഹ്‌ലി (ക്യാപ്റ്റൻ), മായങ്ക് അഗർവാൾ, പൃഥ്വി ഷാ, കെ എൽ രാഹുൽ, ചേതേശ്വർ പൂജാര, അജിങ്ക്യ രഹാനെ (vc), ഹനുമ വിഹാരി, ഷുബ്മാൻ ഗിൽ, വൃദ്ധിമാൻ സാഹ (wk), റിഷഭ് പന്ത് (wk), ജസ്പ്രീത് ബുംറ, മുഹമ്മദ് ഷാമി, നവദീപ് സൈനി, കുൽദീപ് യാദവ്, രവീന്ദ്ര ജഡേജ, ആർ. അശ്വിൻ, മുഹമ്മദ് സിറാജ്