Skip to content

ഇനി പ്രതീക്ഷകളില്ല, ഐ പി എൽ 2020 ൽ നിന്നും ചെന്നൈ സൂപ്പർ കിങ്‌സ് പുറത്ത്

ഐ പി എൽ പതിമൂന്നാം സീസണിൽ നിന്നും മുൻ ചാമ്പ്യന്മാരായ ചെന്നൈ സൂപ്പർ കിങ്‌സ് ഔദ്യോഗികമായി പുറത്ത് ഇന്നലെ സൂപ്പർ സൺഡേ പോരാട്ടത്തിൽ റോയൽ ചലഞ്ചേഴ്‌സ് ബാംഗ്ലൂരിനെ ചെന്നൈ പരാജയപെടുത്തിയിരുന്നെങ്കിലും ഇന്നലെ നടന്ന രണ്ടാം പോരാട്ടത്തിൽ നിലവിലെ ചാമ്പ്യന്മാരായ മുംബൈ ഇന്ത്യൻസിനെ രാജസ്ഥാൻ റോയൽസ് പരാജയപെടുത്തിയതോടെയാണ് ചെന്നൈ സൂപ്പർ കിങ്‌സ് പ്ലേയോഫ് കാണാനാകാതെ സീസണിൽ നിന്നും ഔദ്യോഗികമായി പുറത്തായത്.

ഐ പി എൽ ചരിത്രത്തിൽ ഇതാദ്യമായാണ് ചെന്നൈ സൂപ്പർ കിങ്‌സ് പ്ലേയോഫ് കാണാതെ പുറത്താകുന്നത്. ഇതിനുമുൻപ് കളിച്ച പത്തിൽ 10 സീസണിലും പ്ലേ ഓഫിൽ പ്രവേശിക്കാൻ ധോണിയുടെ ചെന്നൈയ്ക്ക് സാധിച്ചിരുന്നു.

സീസണിൽ ഇതുവരെ കളിച്ച 12 ൽ 4 മത്സരം മാത്രം വിജയിച്ച ചെന്നൈ സൂപ്പർ കിങ്‌സ് പോയിന്റ് ടേബിളിൽ അവസാന സ്ഥാനത്താണ്. സീസണിൽ നിന്നും പുറത്തായെങ്കിലും പ്ലേയോഫ് പ്രതീക്ഷകൾ വെച്ചുപുലർത്തുന്ന ടീമുകളുടെ സാധ്യതകൾ നിർണയിക്കാൻ ചെന്നൈയ്ക്ക് സാധിക്കും.

കിങ്‌സ് ഇലവൻ പഞ്ചാബിനെതിരെയും കൊൽക്കത്ത നൈറ്റ് റൈഡേഴ്‌സിനെതിരെയുമാണ് ചെന്നൈയുടെ അവസാന മത്സരങ്ങൾ. അതുകൊണ്ട് തന്നെ ഈ മത്സരങ്ങളുടെ ഫലങ്ങൾ സീസണിൽ അതിനിർണായകമാകും.