Skip to content

ലോകം കണ്ട ഏറ്റവും മികച്ച ബാറ്റ്‌സ്മാന്മാർ അവരാണ്, ഷെയ്ൻ വോൺ പറയുന്നു

ലോക ക്രിക്കറ്റിലെ എക്കാലത്തെയും മികച്ച ബാറ്റ്‌സ്മാന്മാർ സച്ചിൻ ടെണ്ടുൽക്കറും ബ്രയാൻ ലാറയുമാണെന്ന് സ്പിൻ മാന്ത്രികൻ ഷെയ്ൻ വോൺ പ്രമുഖ ക്രിക്കറ്റ് മാധ്യമമായുള്ള അഭിമുഖത്തിലാണ് സച്ചിൻ ടെണ്ടുൽക്കറെയും ബ്രയാൻ ലാറയെയും കുറിച്ച് ഷെയ്ൻ വോൺ മനസ്സുതുറന്നത്.

” എന്റെ കാലഘട്ടത്തിൽ മികച്ചുനിന്നിരുന്ന ബാറ്റ്‌സ്മാന്മാർ സച്ചിൻ ടെണ്ടുൽക്കറും ബ്രയാൻ ലാറയുമായിരുന്നു. എന്റെ അഭിപ്രായത്തിൽ അവരാണ് ക്രിക്കറ്റ് ലോകം കണ്ട എക്കാലത്തെയും മികച്ച ബാറ്റ്‌സ്മാന്മാർ. അതുകൊണ്ട് അവർക്കെതിരെ പന്തെറിയാൻ ഞാൻ എപ്പോഴും ഇഷ്ട്ടപെട്ടിരുന്നു. നിങ്ങൾക്കറിയാം കൂടുതൽ ദിവസങ്ങളിലും എനിക്കെതിരെ അവർക്കായിരുന്നു മേധാവിത്വം എന്നാൽ ചിലപ്പോഴൊക്കെ അവരുടെ വിക്കറ്റ് നേടാനും എനിക്ക് സാധിച്ചിട്ടുണ്ട്. ” ഷെയ്ൻ വോൺ പറഞ്ഞു.

” നിങ്ങൾക്കറിയാം ബിഗ് ത്രീ എന്നായിരുന്നു ഞങ്ങളെ ആരാധകർ വിളിച്ചുകൊണ്ടിരുന്നത്. 20 വർഷങ്ങളോളം ഞങ്ങളുടെ തമ്മിൽ തമ്മിലുള്ള പോരാട്ടം നീണ്ടുനിന്നു. അത് ക്രിക്കറ്റ് കൂടുതൽ ആവേശകരവും ആസ്വാദ്യകരവുമാക്കാൻ സാധിച്ചിട്ടുണ്ടെന്നാണ് ഞാൻ കരുതുന്നത് ഷെയ്ൻ വോൺ കൂട്ടിച്ചേർത്തു. ” ഷെയ്ൻ വോൺ കൂട്ടിച്ചേർത്തു.

664 മത്സരങ്ങളിൽ നിന്നും 34,357 റൺസ് നേടിയ സച്ചിൻ ടെണ്ടുൽക്കറാണ് അന്താരാഷ്ട്ര ക്രിക്കറ്റിൽ ഏറ്റവും കൂടുതൽ റൺസ് നേടിയിട്ടുള്ള ബാറ്റ്‌സ്മാൻ. മറുഭാഗത്ത് 339 മത്സരങ്ങളിൽ നിന്നും 1001 വിക്കറ്റുകൾ നേടിയ ഷെയ്ൻ വോണാണ് അന്താരാഷ്ട്ര ക്രിക്കറ്റിൽ ഏറ്റവും കൂടുതൽ വിക്കറ്റുകൾ നേടിയിട്ടുള്ള രണ്ടാമത്തെ ബൗളർ.