Skip to content

ആദ്യം എറിഞ്ഞു വീഴ്ത്തി, പിന്നെ അടിച്ചുവീഴ്ത്തി, ചെന്നൈയ്ക്കെതിരെ മുംബൈ ഇന്ത്യൻസിന് ഏകപക്ഷീയ വിജയം

എൽ ക്ലാസിക്കോ പോരാട്ടത്തിൽ ചെന്നൈ സൂപ്പർ കിങ്‌സിനെതിരെ മുംബൈ ഇന്ത്യൻസിന് 10 വിക്കറ്റിന്റെ ഏകപക്ഷീയമായ വിജയം. ചെന്നൈ ഉയർത്തിയ 115 റൺസിന്റെ വിജയലക്ഷ്യം 12.2 ഓവറിൽ വിക്കറ്റൊന്നും നഷ്ട്ടപെടാതെ മുംബൈ ഇന്ത്യൻസ് മറികടന്നു.

ഇഷാൻ കിഷൻ 37 പന്തിൽ 6 ഫോറും 5 സിക്സുമടക്കം 68 റൺസും ക്വിന്റൺ ഡീകോക്ക് 37 പന്തിൽ 47 റൺസും നേടി തകർപ്പൻ പ്രകടനം കാഴ്ച്ചവെച്ചു.

ആദ്യം ബാറ്റ് ചെയ്ത ചെന്നൈ സൂപ്പർ കിങ്സിനെ നാലോവറിൽ 18 റൺസ് വഴങ്ങി നാല് വിക്കറ്റ് വീഴ്ത്തിയ ട്രെൻഡ് ബോൾട്ടാണ് ചുരുക്കികെട്ടിയത്. ജസ്പ്രീത് ബുംറ, രാഹുൽ ചഹാർ എന്നിവർ 2 വിക്കറ്റ് വീതവും കോൾട്ടർ നൈൽ ഒരു വിക്കറ്റും നേടി.

47 പന്തിൽ 52 റൺസ് നേടിയ സാം കറൺ മാത്രമാണ് ചെന്നൈ സൂപ്പർ കിങ്സ് നിരയിൽ അല്പമെങ്കിലും തിളങ്ങിയത്.