Skip to content

സ്റ്റീവ് സ്മിത്തിനെ അനുകരിച്ച് വിരാട് കോഹ്ലി, വീഡിയോ കാണാം

രാജസ്ഥാൻ റോയൽസ് ക്യാപ്റ്റൻ സ്റ്റീവ് സ്മിത്തിന്റെ ബാറ്റിങ് സ്റ്റൈൽ അനുകരിച്ച് റോയൽ ചകഞ്ചേഴ്സ് ബാംഗ്ലൂർ ക്യാപ്റ്റൻ വിരാട് കോഹ്ലി. കൊൽക്കത്തയ്ക്കെതിരായ മത്സരത്തിന് മുൻപായി നടന്ന പരിശീലനത്തിൽ സ്മിത്തിന്റെ ബാറ്റിങ് സ്റ്റാൻസ് അനുകരിക്കുന്ന കോഹ്ലിയുടെ വീഡിയോയാണ് ഇപ്പോൾ ആരാധകർക്കിടയിൽ വൈറലായിരിക്കുന്നത്.

വീഡിയോ കാണാം …

ആധുനികക്രിക്കറ്റിലെ ഏറ്റവും മികച്ച ബാറ്റ്‌സ്മാന്മാരായാണ് സ്മിത്തും കോഹ്ലിയും വിലയിരുത്തപെടുന്നത്. ഐ പി എല്ലിന് ശേഷം നടന്ന ബോർഡർ ഗവാസ്‌കർ ട്രോഫിയിൽ ഇരുവരും തമ്മിലുള്ള പോരാട്ടത്തിനായി കാത്തിരിക്കുകയാണ് ക്രിക്കറ്റ് ആരാധകർ.

കൊൽക്കത്തയ്ക്കെതിരായ മത്സരത്തിൽ 8 വിക്കറ്റിന്റെ തകർപ്പൻ വിജയമാണ് കൊൽക്കത്ത നേടിയത്.

ആദ്യം ബാറ്റ് ചെയ്ത കൊൽക്കത്തയെ നിശ്ചിത 20 ഓവറിൽ 84 റൺസിൽ ഒതുക്കിയ ബാംഗ്ലൂർ 13.3 ഓവറിൽ 2 വിക്കറ്റ് നഷ്ടത്തിൽ വിജയലക്ഷ്യം മറികടന്നു.

നാലോവറിൽ 8 റൺസ് വഴങ്ങി 3 വിക്കറ്റുകൾ വീഴ്ത്തിയ മൊഹമ്മദ് സിറാജിന്റെ തകർപ്പൻ ബൗളിങ് മികവിലാണ് കൊൽക്കത്തയെ ബാംഗ്ലൂർ ചുരുക്കികെട്ടിയത്.