Skip to content

ഐ പി എൽ ചരിത്രത്തിൽ ഇതാദ്യം, തുടർച്ചയായി രണ്ടാം സെഞ്ചുറിയോടെ ചരിത്രനേട്ടം സ്വന്തമാക്കി ശിഖാർ ധവാൻ

ദുബായിൽ കിങ്‌സ് ഇലവൻ പഞ്ചാബിനെതിരെ നടന്ന മത്സരത്തിൽ നേടിയ സെഞ്ചുറിയോടെ ഇന്ത്യൻ പ്രീമിയർ ലീഗ് ചരിത്രത്തിൽ തുടർച്ചയായ രണ്ട് സെഞ്ചുറി നേടുന്ന ആദ്യ ബാറ്റ്‌സ്മാനെന്ന റെക്കോർഡ് സ്വന്തമാക്കി ഡൽഹി ക്യാപിറ്റൽസ് ഓപ്പണർ ശിഖാൻ ധവാൻ.

57 പന്തിൽ നിന്നും സെഞ്ചുറി നേടിയ ധവാൻ മത്സരത്തിൽ 61 പന്തിൽ പുറത്താകാതെ 12 ഫോറും 3 സിക്സമടക്കം 106 റൺസ് നേടി.

ഷാർജയിൽ ചെന്നൈ സൂപ്പർ കിങ്‌സിനെതിരെ നടന്ന കഴിഞ്ഞ മത്സരത്തിൽ 58 പന്തിൽ പുറത്താകാതെ 14 ഫോറും ഒരു സിക്സുമുൾപ്പടെ 101 റൺസ് ധവാൻ നേടിയിരുന്നു.

മത്സരത്തിലെ സെഞ്ചുറിയ്ക്കൊപ്പം ഐ പി എല്ലിൽ 5,000 റൺസെന്ന നാഴികക്കലും ധവാൻ പിന്നിട്ടു. ഐ പി എല്ലിൽ 5000 റൺസ് നേടുന്ന അഞ്ചാമത്തെ ബാറ്റ്‌സ്മാനാണ് ധവാൻ.

ഐ പി എല്ലിൽ 5000+ റൺസ് നേടിയിട്ടുള്ള ബാറ്റ്‌സ്മാന്മാർ

  1. വിരാട് കോഹ്ലി – 5759
  2. സുരേഷ് റെയ്‌ന – 5368
  3. രോഹിത് ശർമ്മ – 5158
  4. ശിഖാർ ധവാൻ – 5044
  5. ഡേവിഡ് വാർണർ – 5037

മത്സരത്തിൽ ധവാന്റെ സെഞ്ചുറി മികവിലും വിജയം നേടാൻ ഡൽഹിയ്ക്ക് സാധിച്ചില്ല. ഡൽഹി ഉയർത്തിയ 165 റൺസിന്റെ വിജയലക്ഷ്യം 19 ഓവറിൽ 5 വിക്കറ്റ് നഷ്ട്ടത്തിൽ പഞ്ചാബ് മറികടന്നു. മത്സരത്തിൽ പരാജയപെട്ടുവെങ്കിലും 14 പോയിന്റോടെ പോയിന്റ് ടേബിളിൽ ഒന്നാം സ്ഥാനം നിലനിർത്താൻ ഡൽഹിയ്ക്ക് സാധിച്ചു.