Skip to content

ഐ പി എല്ലിൽ 200 മത്സരങ്ങൾ, ചരിത്രനേട്ടത്തിൽ എം എസ് ധോണി

അബുദാബിയിൽ രാജസ്ഥാൻ റോയൽസിനെതിരെ നടന്ന മത്സരത്തോടെ ഇന്ത്യൻ പ്രീമിയർ ലീഗിൽ 200 മത്സരങ്ങൾ പൂർത്തിയാക്കി ചെന്നൈ സൂപ്പർ കിങ്‌സ് ക്യാപ്റ്റൻ മഹേന്ദ്ര സിങ് ധോണി.

ഐ പി എല്ലിൽ 200 മത്സരങ്ങൾ കളിക്കുന്ന ആദ്യ താരമെന്ന റെക്കോർഡും മത്സരത്തോടെ എം എസ് ധോണി സ്വന്തമാക്കി. 197 മത്സരങ്ങൾ കളിച്ചിട്ടുള്ള മുംബൈ ഇന്ത്യൻസ് ക്യാപ്റ്റൻ രോഹിത് ശർമ്മയാണ് ധോണിയ്ക്ക് പുറകിലുള്ളത്.

ഐ പി എല്ലിൽ ഏറ്റവും കൂടുതൽ മത്സരങ്ങൾ കളിച്ചിട്ടുള്ള താരങ്ങൾ

  1. എം എസ് ധോണി – 200
  2. രോഹിത് ശർമ്മ – 197
  3. സുരേഷ് റെയ്‌ന – 193
  4. ദിനേശ് കാർത്തിക് – 191
  5. വിരാട് കോഹ്ലി – 186
  6. റോബിൻ ഉത്തപ്പ – 185
  7. രവീന്ദ്ര ജഡേജ – 180
  8. യൂസഫ് പത്താൻ – 174
  9. ശിഖാർ ധവാൻ – 168
  10. പിയൂഷ് ചൗള – 164

ഐ പി എല്ലിലെ ആദ്യ മത്സരത്തിലും 50 ആം മത്സരത്തിലും 100 ആം മത്സരത്തിലും ടീമിനെ വിജയത്തിലെത്തിച്ച ധോണിയ്ക്ക് എന്നാൽ തന്റെ 200 ആം മത്സരം ടീമിന് വിജയം നേടിക്കൊടുക്കാൻ സാധിച്ചില്ല.

മത്സരത്തിൽ ഏഴ് വിക്കറ്റിനായിരുന്നു രാജസ്ഥാൻ റോയൽസിന്റെ വിജയം. ചെന്നൈ ഉയർത്തിയ 126 റൺസിന്റെ വിജയലക്ഷ്യം 17.3 ഓവറിൽ 3 വിക്കറ്റ് നഷ്ട്ടത്തിൽ രാജസ്ഥാൻ റോയൽസ് മറികടന്നു.