Skip to content

ബട്ട്ലർ തകർത്തടിച്ചു, പിന്തുണ നൽകി സ്റ്റീവ് സ്മിത്ത്, ചെന്നൈയ്ക്കെതിരെ രാജസ്ഥാൻ റോയൽസിന് വിജയം

ചെന്നൈ സൂപ്പർ കിങ്സിനെതിരെ രാജസ്ഥാൻ റോയൽസിന് 7 വിക്കറ്റിന്റെ വിജയം. ചെന്നൈ ഉയർത്തിയ 126 റൺസിന്റെ വിജയലക്ഷ്യം 17.3 ഓവറിൽ 3 വിക്കറ്റ് നഷ്ട്ടത്തിൽ രാജസ്ഥാൻ മറികടന്നു.

48 പന്തിൽ പുറത്താകാതെ 70 റൺസ് നേടിയ ജോസ് ബട്ട്ലറാണ് രാജസ്ഥാനെ വിജയത്തിലെത്തിച്ചത്. ക്യാപ്റ്റൻ സ്റ്റീവ് സ്മിത്ത് 34 പന്തിൽ പുറത്താകാതെ 26 റൺസ് നേടി. ഒരു ഘട്ടത്തിൽ 28 റൺസിന് 3 വിക്കറ്റ് നഷ്ട്ടപെട്ട ശേഷമാണ് രാജസ്ഥാൻ റോയൽസ് മത്സരത്തിൽ തിരിച്ചെത്തിയത്.

ചെന്നൈയ്ക്ക് വേണ്ടി ദീപക് ചഹാർ നാലോവറിൽ 18 റൺസ് വഴങ്ങി 2 വിക്കറ്റ് വീഴ്ത്തി.

നേരത്തെ ആദ്യം ബാറ്റ് ചെയ്ത ചെന്നൈയ്ക്ക് വേണ്ടി 30 പന്തിൽ 35 റൺസ് നേടിയ രവീന്ദ്ര ജഡേജയും 28 പന്തിൽ 28 റൺസ് നേടിയ എം എസ് ധോണിയും മാത്രമാണ് അല്പമെങ്കിലും ഭേദപ്പെട്ട പ്രകടനം കാഴ്ച്ചവെച്ചത്.

സീസണിലെ രാജസ്ഥാൻ റോയൽസിന്റെ നാലാമത്തെ വിജയമാണിത്.