Skip to content

മായങ്ക് അഗർവാളിന്റെ തകർപ്പൻ ഫീൽഡിങിനെ പ്രശംസിച്ച് ജോണ്ടി റോഡ്സ്

മുംബൈ ഇന്ത്യൻസിനെതിരായ മത്സരത്തിൽ ബൗണ്ടറി ലൈനിൽ പൊള്ളാർഡിന്റെ സിക്സ് തടുത്തിട്ട മായങ്ക് അഗർവാളിന്റെ തകർപ്പൻ ഫീൽഡിങ് ശ്രമത്തെ പ്രശംസിച്ച് കിങ്‌സ് ഇലവൻ പഞ്ചാബിന്റെ ഫീൽഡിങ് പരിശീലകൻ ജോണ്ടി റോഡ്‌സ്. അഗർവാളിന്റെ ആ ശ്രമം അസാധാരണമായിരുന്നുവെന്നും ഇത്തരത്തിലുള്ള ഫീൽഡിങ് പരിശീലിച്ചിരുന്നുവെന്നും മത്സരശേഷം ജോണ്ടി റോഡ്‌സ് പറഞ്ഞു.

” തീർച്ചയായും അത് അസാധാരണമായിരുന്നു. ഫീൽഡിങ് എത്രത്തോളം പ്രധാനപ്പെട്ടതാണെന്ന് ഞങ്ങൾ സംസാരിച്ചിരുന്നു. പ്രത്യേകിച്ചും പൊള്ളാർഡിനെ പോലെ ഒരു താരം ക്രീസിൽ നിൽക്കുമ്പോൾ ബൗണ്ടറികൾ തടയുന്നതിൽ, പന്ത് വളരെ വേഗത്തിലാണ് അവന്റെ അടുത്തെത്തിയത്. അതുകൊണ്ട് തന്നെ ആ ശ്രമം അസാധാരണമായിരുന്നു. ഇത്തരത്തിൽ ബൗണ്ടറി തടയുന്നതിൽ ഞങ്ങൾ പരിശീലനം നടത്തിയിരുന്നു. ഇതൊരു പ്രത്യേക കഴിവായി മാറിയിരിക്കുന്നു, ഇത്തരം സമ്മർദ്ദഘട്ടങ്ങളിൽ പോലും അവരത് ചെയ്യുന്നതിൽ സന്തോഷമുണ്ട്” ജോണ്ടി റോഡ്‌സ് പറഞ്ഞു.

” അർഷദീപ് സിങ് അവനെ പിന്തുണയ്ക്കാൻ എത്തിയിരുന്നു. ആ ക്യാച്ച് പൂർത്തിയാക്കാൻ സാധിക്കാത്തതിൽ വിഷമമുണ്ട്, ക്യാച്ച് നേടാൻ സാധിച്ചെങ്കിൽ 2 റൺ കൂടെ ഞങ്ങൾക്ക് തടയാൻ സാധിക്കുമായിരുന്നു. ” ജോണ്ടി റോഡ്‌സ് കൂട്ടിച്ചേർത്തു.

https://twitter.com/lionsdenkxip/status/1318069370610872323?s=19

രണ്ട് സൂപ്പർ ഓവർ പോരാട്ടത്തിനൊടുവിലാണ് മുംബൈയ്ക്കെതിരെ കിങ്‌സ് ഇലവൻ പഞ്ചാബ് വിജയം നേടിയത്. മത്സരവും അതിന് ശേഷം നടന്ന ആദ്യ സൂപ്പറോവറിലും ഇരു ടീമുകളും ഒപ്പമെത്തിയതോടെയാണ് മത്സരം രണ്ടാം സൂപ്പറോവറിലേക്ക് നീണ്ടത്.