Skip to content

ജോസ് ബട്ട്ലർക്ക് ജേഴ്സി സമ്മാനമായി നൽകി എം എസ് ധോണി

തകർപ്പൻ പ്രകടനമാണ് ചെന്നൈ സൂപ്പർ കിങ്സിനെതിരായ മത്സരത്തിൽ രാജസ്ഥാൻ റോയൽസിന്റെ ഇംഗ്ലണ്ട് താരം ജോസ് ബട്ട്ലർ കാഴ്‌ച്ചവെച്ചത്. 48 പന്തിൽ പുറത്താകാതെ 70 റൺസ് നേടിയ ബട്ട്ലറുടെ മികവിലാണ് മത്സരത്തിൽ 7 വിക്കറ്റിന്റെ വിജയം റോയൽസ് നേടിയത്.

ഈ പ്രകടനത്തിന്റ മികവിൽ മാൻ ഓഫ് ദി മാച്ച് സ്വന്തമാക്കിയ ജോസ് ബട്ട്ലറെ തേടി മത്സരശേഷം വിലമതിക്കാനാവാത്ത മറ്റൊരു സമ്മാനവുമെത്തി. മറ്റൊന്നുമല്ല ബട്ട്ലറുടെ റോൾ മോഡൽ കൂടിയായ എം എസ് ധോണിയുടെ ജേഴ്സി തന്നെ !!

https://twitter.com/IPL/status/1318249912144863232?s=19

എം എസ് ധോണിയുടെ 200 ആം ഐ പി എൽ മത്സരം കൂടിയായിരുന്നു ഇത്. ഐ പി എൽ ചരിത്രത്തിൽ 200 മത്സരങ്ങൾ കളിക്കുന്ന ആദ്യ താരമെന്ന റെക്കോർഡും മത്സരത്തോടെ എം എസ് ധോണി സ്വന്തമാക്കിയിരുന്നു.

മത്സരത്തിൽ ചെന്നൈ ഉയർത്തിയ 126 റൺസിന്റെ വിജയലക്ഷ്യം 17.3 ഓവറിൽ 3 വിക്കറ്റ് നഷ്ട്ടത്തിലാണ് രാജസ്ഥാൻ റോയൽസ് മറികടന്നത്.

സീസണിലെ രാജസ്ഥാൻ റോയൽസിന്റെ നാലാം വിജയമാണിത്. വിജയത്തോടെ പോയിന്റ് ടേബിളിൽ അവസാന സ്ഥാനത്തുനിന്നും അഞ്ചാം സ്ഥാനത്ത് രാജസ്ഥാൻ റോയൽസെത്തി.