Skip to content

സ്റ്റോയിനിസ് അടിച്ചിട്ടു, റബാഡ എറിഞ്ഞിട്ടു, ബാംഗ്ലൂരിനെതിരെ ഡൽഹിയ്ക്ക് തകർപ്പൻ വിജയം

റോയൽ ചലഞ്ചേഴ്‌സ് ബാംഗ്ലൂരിനെ 59 റൺസിന് പരാജയപെടുത്തി ഐ പി എൽ പതിമൂന്നാം സീസണിലെ നാലാം വിജയം സ്വന്തമാക്കി ഡൽഹി ക്യാപിറ്റൽസ്. മത്സരത്തിൽ ഡൽഹി ഉയർത്തിയ 197 റൺസിന്റെ വിജയലക്ഷ്യം പിന്തുടർന്ന ബാംഗ്ലൂരിന് നിശ്ചിത 20 ഓവറിൽ 9 വിക്കറ്റ് നഷ്ട്ടത്തിൽ 137 റൺസ് നേടാനെ സാധിച്ചുള്ളൂ.

നാലോവറിൽ 24 റൺസ് മാത്രം വഴങ്ങി നാല് വിക്കറ്റ് വീഴ്ത്തിയ കഗിസൊ റബാഡയാണ് ബാംഗ്ലൂരിനെ തകർത്തത്. ആൻറിച്ച് നോർജെ, അക്ഷർ പട്ടേൽ എന്നിവർ രണ്ട് വിക്കറ്റ് വീതം വീഴ്ത്തി.

39 പന്തിൽ 43 റൺസ് നേടിയ ക്യാപ്റ്റൻ വിരാട് കോഹ്ലി മാത്രമാണ് ആർ സി ബി നിരയിൽ അല്പമെങ്കിലും പിടിച്ചുനിന്നത്.

നേരത്തെ ആദ്യം ബാറ്റ് ചെയ്ത ഡൽഹിയെ 26 പന്തിൽ 53 റൺസ് നേടിയ മാർക്കസ് സ്റ്റോയിനിസാണ് മികച്ച സ്കോറിൽ എത്തിച്ചത്. 23 പന്തിൽ 42 റൺസ് നേടിയ പൃഥ്വി ഷായും 25 പന്തിൽ 37 റൺസ് നേടിയ റിഷാബ് പന്തും മികച്ച പ്രകടനം പുറത്തെടുത്തു.