Skip to content

‘ ചിലർക്ക് അത് പുറത്താക്കാനുള്ള കാരണമായിരുന്നു ‘ ധോണിക്കെതിരെ ഇർഫാൻ പത്താന്റെ ട്വീറ്റ്

ചെന്നൈ സൂപ്പർ കിങ്‌സിനെ 7 റൺസിന് പരാജയപെടുത്തി ഐ പി എൽ പതിമൂന്നാം സീസണിലെ തുടർച്ചയായി രണ്ടാം വിജയം സ്വന്തമാക്കി ഡേവിഡ് വാർണറിന്റെ സൺറൈസേഴ്‌സ് ഹൈദരാബാദ്. മത്സരത്തിൽ സൺറൈസേഴ്‌സ് ഉയർത്തിയ 165 റൺസിന്റെ വിജയലക്ഷ്യം പിന്തുടർന്ന ചെന്നൈയ്ക്ക് നിശ്ചിത 20 ഓവറിൽ 5 വിക്കറ്റ് നഷ്ട്ടത്തിൽ 157 റൺസ് നേടാനെ സാധിച്ചുള്ളൂ.

2014 ന് ശേഷം ആദ്യമായാണ് ചെന്നൈ സൂപ്പർ കിങ്‌സ് തുടർച്ചയായി 3 മത്സരങ്ങളിൽ പരാജയപ്പെടുന്നത്. സൂപ്പർ താരങ്ങളായ അമ്പാട്ടി റായുഡുവും, ബ്രാവോ ടീമിൽ തിരിച്ചെത്തിയെങ്കിലും ടീമിന് വിജയിക്കാനായില്ല. 7 ആം ഓവറിൽ ക്രീസിലെത്തി അവസാനം വരെ പുറത്താകാതെ നിന്ന ധോനി 36 പന്തിൽ 47 റൺസാണ് നേടിയത്. ഈ പ്രകടനത്തിന് പിന്നാലെ വൻ വിമർശനമാണ് ധോണി നേരിടേണ്ടി വന്നത്.

മത്സര ശേഷമുള്ള ഇർഫാൻ പത്താന്റെ നിഗൂഢമായ ട്വീറ്റ് ഇപ്പോൾ വൈറലാവുന്നു. ‘ വയസ്സ് ചിലർക്ക് വെറും നമ്പർ മാത്രമാണ്, എന്നാൽ മറ്റുള്ളവർക്ക് ടീമിൽ നിന്ന് പുറത്താക്കാനുള്ള കാരണമാണ് ‘ പത്താൻ ട്വിറ്ററിൽ കുറിച്ചു.

സമയമെടുത്ത് നന്നായി കളിക്കാന്‍ ശ്രമിക്കുകയായിരുന്നു എന്ന് ധോണി പറയുന്നു. ഓരോ ബോളും വളരെ നന്നായി അടിക്കാന്‍ ശ്രമിക്കുന്നുണ്ടായിരുന്നു. എന്നാല്‍, തനിക്ക് വിജയത്തിലെത്തിക്കാന്‍ സാധിച്ചില്ലെന്ന് ധോണി പറയുന്നു.


മത്സരത്തിനിടെ ശാരീരികമായി ധോണി ഏറെ അവശതകള്‍ അനുഭവിച്ചിരുന്നു. അതേകുറിച്ചുള്ള ചോദ്യങ്ങള്‍ക്കും അദ്ദേഹം മറുപടി നല്‍കി. “പരമാവധി വേഗത്തില്‍ റണ്‍സ് എടുക്കണമെന്നായിരുന്നു ഞാന്‍ ആഗ്രഹിച്ചിരുന്നത്. പക്ഷേ, ഇവിടെ ചൂട് കൂടുതലാണ്. ശരീരോഷ്‌മാവ് താങ്ങാന്‍ സാധിക്കുന്നില്ല. തൊണ്ട വരണ്ടു, ചുമയ്‌ക്കാന്‍ തുടങ്ങി. കഫത്തിന്റെ പ്രശ്‌നവുമുണ്ടായി. ഇതെല്ലാം പ്രതികൂലമായി ബാധിച്ചു,” ധോണി പറഞ്ഞു. മോശം ഫീല്‍ഡിങ് ആണ് പരാജയത്തിനു കാരണമെന്നും ധോണി പറഞ്ഞു