Skip to content

ഐ പി എല്ലിൽ ഏറ്റവും കൂടുതൽ മത്സരങ്ങൾ, റെയ്നയെ പിന്നിലാക്കി എം എസ് ധോണി

ഇന്ത്യൻ പ്രീമിയർ ലീഗിൽ ഏറ്റവും കൂടുതൽ മത്സരങ്ങൾ കളിച്ച താരമെന്ന റെക്കോർഡ് ഇനി ചെന്നൈ സൂപ്പർ കിങ്‌സ് ക്യാപ്റ്റൻ എം എസ് ധോണിയ്ക്ക് സ്വന്തം. ദുബായിൽ സൺറൈസേഴ്‌സിനെതിരെ നടന്നത് എം എസ് ധോണിയുടെ 194 ആം ഐ പി എൽ മത്സരമായിരുന്നു. ഇതോടെ ഐ പി എൽ 193 മത്സരങ്ങൾ കളിച്ചിട്ടുള്ള മുൻ സഹതാരം സുരേഷ് റെയ്‌നയെ ധോണി പിന്നിലാക്കി.

ഐ പി എല്ലിൽ ഏറ്റവും കൂടുതൽ മത്സരങ്ങൾ കളിച്ചിട്ടുള്ള താരങ്ങൾ.

  1. എം എസ് ധോണി – 194
  2. സുരേഷ്‌ റെയ്ന – 193
  3. രോഹിത് ശർമ്മ – 192
  4. ദിനേശ് കാർത്തിക് – 185
  5. വിരാട് കോഹ്ലി – 180
  6. റോബിൻ ഉത്തപ്പ – 180

മത്സരത്തിൽ 36 പന്തിൽ 47 റൺസ് നേടി പുറത്താകാതെ നിന്ന ധോണി ഐ പി എല്ലിൽ 4,500 റൺസും പിന്നിട്ടു. ഐ പി എല്ലിൽ 4500 റൺസ് നേടുന്ന ഏഴാമത്തെ ബാറ്റ്‌സ്മാനാണ് എം എസ് ധോണി

ഐ പി എല്ലിൽ 4500+ റൺസ് നേടിയ ബാറ്റ്‌സ്മാന്മാർ

  1. വിരാട് കോഹ്ലി – 5430
  2. സുരേഷ് റെയ്‌ന – 5368
  3. രോഹിത് ശർമ്മ – 5068
  4. ഡേവിഡ് വാർണർ – 4821
  5. ശിഖാർ ധവാൻ – 4648
  6. എ ബി ഡിവില്ലിയേഴ്സ് – 4529
  7. എം എസ് ധോണി – 4523

മത്സരത്തിൽ 7 റൺസിനാണ് ചെന്നൈ സൂപ്പർ കിങ്‌സ് സൺറൈസേഴ്‌സ് ഹൈദരാബാദിനോട് പരാജയപെട്ടത്. ഹൈദരാബാദ് ഉയർത്തിയ 165 റൺസിന്റെ വിജയലക്ഷ്യം പിന്തുടർന്ന ചെന്നൈയ്ക്ക് നിശ്ചിത 20 ഓവറിൽ 5 വിക്കറ്റ് നഷ്ട്ടത്തിൽ 157 റൺസ് നേടാനെ സാധിച്ചുള്ളൂ.