Skip to content

ഫോമിൽ തിരിച്ചെത്തി വിരാട് കോഹ്ലി, ഫിഫ്റ്റി നേടി പടിക്കൽ ; ബാംഗ്ലൂരിന് മൂന്നാം വിജയം

രാജസ്ഥാൻ റോയൽസിനെ എട്ട് വിക്കറ്റിന് പരാജയപെടുത്തി ഐ പി എൽ പതിമൂന്നാം സീസണിലെ മൂന്നാം വിജയം സ്വന്തമാക്കി റോയൽ ചലഞ്ചേഴ്‌സ് ബാംഗ്ലൂർ. രാജസ്ഥാൻ റോയൽസ് ഉയർത്തിയ 155 റൺസിന്റെ വിജയലക്ഷ്യം 19.1 ഓവറിൽ 2 വിക്കറ്റ് മാത്രം നഷ്ട്ടത്തിൽ ബാംഗ്ലൂർ മറികടന്നു.

ദേവ്ദത് പടിക്കൽ 45 പന്തിൽ 63 റൺസ് നേടിയപ്പോൾ കോഹ്ലി 53 പന്തിൽ 72 റൺസ് നേടി പുറത്താകാതെ നിന്നു. ഈ സീസണിലെ മൂന്നാം ഫിഫ്റ്റിയാണ് പടിക്കൽ നേടിയത്.

39 പന്തിൽ 47 റൺസ് നേടിയ ലോംറർ മാത്രമാണ് റോയൽസിന് വേണ്ടി അല്പമെങ്കിലും ഭേദപ്പെട്ട പ്രകടനം കാഴ്ച്ചവെച്ചത്. രാഹുൽ തിവാട്ടിയ 12 പന്തിൽ 24 റൺസ് നേടി.

ബാംഗ്ലൂരിന് വേണ്ടി യുസ്‌വേന്ദ്ര ചഹാൽ മൂന്ന് വിക്കറ്റും ഉഡാന രണ്ട് വിക്കറ്റും നവദീപ് സെയ്നി ഒരു വിക്കറ്റും നേടി.