Skip to content

ധോണിയ്ക്കും കൂട്ടർക്കും വീണ്ടും കാലിടറി, ചെന്നൈയ്ക്കെതിരെ ഹൈദരാബാദിന് തകർപ്പൻ വിജയം

ചെന്നൈ സൂപ്പർ കിങ്‌സിനെ 7 റൺസിന് പരാജയപെടുത്തി ഐ പി എൽ പതിമൂന്നാം സീസണിലെ തുടർച്ചയായി രണ്ടാം വിജയം സ്വന്തമാക്കി ഡേവിഡ് വാർണറിന്റെ സൺറൈസേഴ്‌സ് ഹൈദരാബാദ്. മത്സരത്തിൽ സൺറൈസേഴ്‌സ് ഉയർത്തിയ 165 റൺസിന്റെ വിജയലക്ഷ്യം പിന്തുടർന്ന ചെന്നൈയ്ക്ക് നിശ്ചിത 20 ഓവറിൽ 5 വിക്കറ്റ് നഷ്ട്ടത്തിൽ 157 റൺസ് നേടാനെ സാധിച്ചുള്ളൂ.

35 പന്തിൽ 50 റൺസ് നേടിയ ജഡേജ മാത്രമാണ് ചെന്നൈ നിരയിൽ അല്പമെങ്കിലും ഭേദപ്പെട്ട പ്രകടനം കാഴ്ച്ചവെച്ചത്. എം എസ് ധോണി 36 പന്തിൽ 47 റൺസ് നേടി പുറത്താകാതെ നിന്നു.

സൺറൈസേഴ്‌സിന് വേണ്ടി ടി നടരാജൻ രണ്ട് വിക്കറ്റും ഭുവനേശ്വർ കുമാർ, അബ്ദുൽ സമദ് എന്നിവർ ഓരോ വിക്കറ്റ് വീതവും നേടി.

നേരത്തെ ആദ്യം ബാറ്റ് ചെയ്ത ഹൈദരാബാദിനെ 26 പന്തിൽ 51 റൺസ് നേടിയ പ്രിയം ഗാർഗാണ് പൊരുതാവുന്ന സ്കോറിൽ എത്തിച്ചത്. അഭിഷേക് ശർമ്മ 24 പന്തിൽ 31 റൺസ് നേടി.