Skip to content

ഐ പി എൽ ചരിത്രത്തിൽ ഇതാദ്യം, അപൂർവ്വനേട്ടത്തിൽ രവീന്ദ്ര ജഡേജ

സൺറൈസേഴ്‌സ് ഹൈദരാബാദിനെതിരായ മത്സരത്തിൽ നേടിയ തന്റെ ആദ്യ ഐ പി എൽ ഫിഫ്റ്റിയോടെ അപൂർവ്വനേട്ടം സ്വന്തമാക്കി ചെന്നൈ സൂപ്പർ കിങ്‌സ് ഓൾ റൗണ്ടർ രവീന്ദ്ര ജഡേജ. ഫിഫ്റ്റിയോടെ ഐ പി എല്ലിൽ 2,000 റൺസ് പൂർത്തിയാക്കിയ ജഡേജ ഐ പി എൽ ചരിത്രത്തിൽ 2,000 റൺസും 100 വിക്കറ്റും നേടുന്ന ആദ്യ കളിക്കാരനെന്ന റെക്കോർഡ് സ്വന്തമാക്കി.

മത്സരത്തിൽ 7 റൺസിനാണ് ചെന്നൈ സൂപ്പർ കിങ്‌സ് സൺറൈസേഴ്‌സ് ഹൈദരാബാദിനോട് പരാജയപെട്ടത്. ഹൈദരാബാദ് ഉയർത്തിയ 165 റൺസിന്റെ വിജയലക്ഷ്യം പിന്തുടർന്ന ചെന്നൈയ്ക്ക് നിശ്ചിത 20 ഓവറിൽ 5 വിക്കറ്റ് നഷ്ട്ടത്തിൽ 157 റൺസ് നേടാനെ സാധിച്ചുള്ളൂ.

ജഡേജ 35 പന്തിൽ 50 റൺസും ധോണി 36 പന്തിൽ 47 റൺസും നേടിയെങ്കിലും ടീമിനെ വിജയത്തിലെത്തിക്കാൻ സാധിച്ചില്ല.

സൺറൈസേഴ്‌സിന് വേണ്ടി ടി നടരാജൻ രണ്ട് വിക്കറ്റും ഭുവനേശ്വർ കുമാർ, അബ്ദുൽ സമദ് എന്നിവർ ഓരോ വിക്കറ്റ് വീതവും നേടി.

നേരത്തെ ആദ്യം ബാറ്റ് ചെയ്ത ഹൈദരാബാദിനെ 26 പന്തിൽ 51 റൺസ് നേടിയ പ്രിയം ഗാർഗാണ് പൊരുതാവുന്ന സ്കോറിൽ എത്തിച്ചത്. അഭിഷേക് ശർമ്മ 24 പന്തിൽ 31 റൺസ് നേടി.