Skip to content

‘ ആ സമയത്ത് ഞാൻ ഡഗ്ഔട്ടിൽ നോക്കി, എല്ലാവരും ദേഷ്യത്തിൽ ആയിരുന്നു ‘ ; മത്സര ശേഷം തെവാട്ടിയയുടെ വെളിപ്പെടുത്തൽ

ഒരു നിമിഷം കൊണ്ട് എന്തും സംഭവിക്കാമെന്ന് ഒരിക്കൽ കൂടി തെളിയിച്ചിരിക്കുകയാണ് രാജസ്ഥാന്റെ യുവതാരം രാഹുൽ തെവാട്ടിയ. 223 റൺസ് എന്ന കൂറ്റൻ വിജയലക്ഷ്യം പിന്തുടർന്ന രാജസ്ഥാൻ വേണ്ടി ആദ്യ 23 പന്തിൽ 17 റൺസ് നേടി തെവാട്ടിയ ആരാധകരുടെ പ്രാക്ക് ഏറ്റു വാങ്ങുകയായിരുന്നു.

https://twitter.com/IPL/status/1310277282917789696?s=19

ഷമിയുടെ പന്തിൽ സഞ്ജു ക്യാച്ചിലൂടെ രാജസ്ഥാൻ പുറത്തായതോടെ വിജയ പ്രതീക്ഷ അസ്തമിക്കുകയായിരുന്നു. എന്നാൽ കണക്കു കൂട്ടലുകൾ തെറ്റിച്ച് കോട്രലിനെ ഒരോവറിൽ അഞ്ച് സിക്സ് പറത്തി ടെവാട്ടിയ ഹീറോ ആയി മാറുകയായിരുന്നു. അവസാന 8 പന്തിൽ താരം നേടിയത് 36 റൺസ്.

” ഇപ്പോൾ, ഞാൻ നന്നായിരിക്കുന്നു. ഞാൻ കളിച്ച ഏറ്റവും മോശം ആദ്യ 20 പന്തുകൾ അതായിരുന്നു. ഞാൻ നെറ്റ്‌സിൽ പന്ത് വളരെ നന്നായി അടിക്കുകയായിരുന്നു, അതിനാൽ എനിക്ക് എന്നിൽത്തന്നെ വിശ്വാസമുണ്ടായിരുന്നു, ഒപ്പം തുടർന്നു. തുടക്കത്തിൽ ഞാൻ പന്ത് നന്നായി അടിച്ചില്ല, എല്ലാവരും ദേഷ്യത്തിലാണെന്ന് കണ്ടു, കാരണം എനിക്ക് പന്ത് ദൂരത്തിൽ അടിക്കാൻ കഴിയുമെന്ന് അവർക്കറിയാം.

” ഞാൻ എന്നെത്തന്നെ വിശ്വസിക്കണം എന്ന് വിചാരിച്ചു. ഇത് ഒരു സിക്സിന്റെ കാര്യമായിരുന്നു, അതിനുശേഷം ഞാൻ എളുപ്പത്തിൽ മുന്നോട്ട് പോയി. ഒരു ഓവറിൽ അഞ്ച് സിക്സ് അത്ഭുതകരമായി. ലെഗ് സ്പിന്നറിൽ നിന്ന് സിക്സറുകൾ അടിക്കാൻ കോച്ച് എന്നെ അയച്ചത്, പക്ഷേ നിർഭാഗ്യവശാൽ അദ്ദേഹത്തെ അടിച്ചില്ല. ആത്യന്തികമായി, ഞാൻ മറ്റ് ബോളർമാരെ അടിച്ചു. ” തെവാട്ടിയ പറഞ്ഞു.

മറുപടി ബാറ്റിംഗിനിറങ്ങിയ രാജസ്ഥാന്‍ റോയല്‍സിന്റെ തുടക്കം നന്നായില്ല. മൂന്നാമത്തെ ഓവറില്‍ ജോസ് ബട്ലര്‍ പുറത്തായി. സ്റ്റീവ് സ്മിത്തിനൊപ്പം മൂന്നാമനായിറങ്ങിയ സഞ്ജു സാംസണ്‍ ചേര്‍ന്നതോടെ രാജസ്ഥാന്റെ സ്കോര്‍ കുതിച്ചുയര്‍ന്നു. ഒന്‍പതാം ഓവറില്‍ 27 പന്തില്‍ അന്‍പത് റണ്‍സെടുത്ത സ്മിത്ത് മടങ്ങുമ്ബോള്‍ രാജസ്ഥാന്‍ സ്കോര്‍ 100 റണ്‍സ്. സഞ്ജുവും രാഹുല്‍ തെവാതിയയും റണ്‍ റേറ്റ് താഴാതെ സ്കോര്‍ ഉയര്‍ത്തി. പതിനേഴാം ഓവറില്‍ സ്കോര്‍ 161 ലെത്തി നില്‍ക്കെ 42 പന്തുകളില്‍ 85 റണ്‍സ് അടിച്ചുകൂട്ടിയ സഞ്ജു മടങ്ങി.

https://twitter.com/sachin_rt/status/1310278402465767429?s=19