Skip to content

രോഹിത് ശർമ്മ തിളങ്ങി, കൊൽക്കത്തയ്ക്കെതിരെ മുംബൈ ഇന്ത്യൻസിന് തകർപ്പൻ വിജയം

കൊൽക്കത്ത നൈറ്റ് റൈഡേഴ്‌സിനെ 49 റൺസിന് പരാജയപെടുത്തി സീസണിലെ ആദ്യ വിജയം സ്വന്തമാക്കി നിലവിലെ ഐ പി എൽ ജേതാക്കളായ മുംബൈ ഇന്ത്യൻസ്. അബുദാബിയിൽ നടന്ന മത്സരത്തിൽ മുംബൈ ഇന്ത്യൻസ് ഉയർത്തിയ 196 റൺസിന്റെ വിജയലക്ഷ്യം പിന്തുടർന്ന കൊൽക്കത്തയ്ക്ക് നിശ്ചിത 20 ഓവറിൽ 9 വിക്കറ്റ് നഷ്ട്ടത്തിൽ 146 റൺസ് നേടാനെ സാധിച്ചുള്ളൂ.

മുംബൈ ഇന്ത്യൻസിന് വേണ്ടി ട്രെൻഡ് ബോൾട്ട്, ജെയിംസ് പാറ്റിൻസൺ, ജസ്പ്രീത് ബുംറ, രാഹുൽ ചഹാർ എന്നിവർ രണ്ട് വിക്കറ്റ് വീതവും പൊള്ളാർഡ് ഒരു വിക്കറ്റും നേടി.

12 പന്തിൽ 33 റൺസ് നേടിയ പാറ്റ് കമ്മിൻസാണ് കൊൽക്കത്ത ബാറ്റിങ് നിരയിലെ ടോപ്പ് സ്‌കോറർ.

നേരത്തെ ആദ്യം ബാറ്റ് ചെയ്ത മുംബൈ ഇന്ത്യൻസിനെ 54 പന്തിൽ 80 റൺസ് നേടിയ രോഹിത് ശർമ്മയാണ് മികച്ച സ്കോറിൽ എത്തിച്ചത്. സൂര്യകുമാർ 28 പന്തിൽ 47 റൺസ് നേടി മികച്ച പ്രകടനം കാഴ്ച്ചവെച്ചു.