Skip to content

വാർണറിനെയും കോഹ്ലിയെയും മറികടന്ന് മറ്റൊരു റെക്കോർഡ് കൂടി സ്വന്തമാക്കി രോഹിത് ശർമ്മ

കൊൽക്കത്തയ്ക്കെതിരായ മത്സരത്തിൽ ഫോമിൽ തിരിച്ചത്തി രോഹിത് ശർമ്മ. 54 പന്തിൽ 80 റൺസ് നേടി ക്യാപ്റ്റൻ രോഹിത് ടീമിന് മികച്ച സ്‌കോർ സമ്മാനിക്കുകയായിരുന്നു. ഒപ്പം ഇന്ത്യൻ പ്രീമിയർ ലീഗിലെ മറ്റൊരു റെക്കോര്ഡ് സ്വന്തമാക്കിയിരിക്കുകയാണ്. ഐപിഎലിൽ ഒരു ടീമിനെതിരെ ഏറ്റവും കൂടുതൽ റൺസ് നേടിയ ബാറ്റ്സ്മാൻ എന്ന റെക്കോർഡാണ് മുംബൈ ഇന്ത്യൻസ് ക്യാപ്റ്റൻ രോഹിത് ശർമ നേടിയത്.

ഇതുവരെ ഐപിഎലിൽ കൊൽക്കത്തയ്ക്കെതിരെ നേടിയത് 904 റൺസാണ്. ഒരു സെഞ്ചുറിയും 6 അർദ്ധ സെഞ്ചുറിയും ഇവർക്കെതിരെ നേടിയിട്ടുണ്ട്.ഈ റെക്കോർഡിൽ അദ്ദേഹം സൺ‌റൈസേഴ്‌സ് ഹൈദരാബാദിന്റെ ഡേവിഡ് വാർണറെയാണ് മറികടന്നത്, മുമ്പ് കെ‌കെ‌ആറിനെതിരെ 829 റൺസുമായി പട്ടികയിൽ മുന്നിലായിരുന്നു താരം.

റോയൽ ചലഞ്ചേഴ്‌സ് ബാംഗ്ലൂരിന്റെ വിരാട് കോഹ്‌ലി മൂന്നാം സ്ഥാനത്താണ്. ഡൽഹിക്കെതിരെ 825 റൺസ്. കിംഗ്സ് ഇലവൻ പഞ്ചാബിനെതിരെ 819 റൺസ് നേടിയ ഓസ്‌ട്രേലിയൻ ഡേവിഡ് വാർണറാണ് പട്ടികയിൽ നാലാമത്.അതേസമയം രണ്ടാം മത്സരത്തിൽ 6 സിക്സറുകൾ കൂടി അടിച്ചതോടെ ധോണിക്ക് ശേഷം ഐപിഎലിൽ 200 സിക്സ് അടിക്കുന്ന ഇന്ത്യൻ താരമായി രോഹിത് മാറി.