Skip to content

ആ നേട്ടത്തിൽ എം എസ് ധോണിയെ പിന്നിലാക്കി രോഹിത് ശർമ്മ

ഐ പി എൽ ചരിത്രത്തിൽ ഏറ്റവും കൂടുതൽ മാൻ ഓഫ് ദി മാച്ച് നേടിയ ഇന്ത്യൻ കളിക്കാരനെന്ന റെക്കോർഡ് ഇനി മുംബൈ ഇന്ത്യൻസ് ക്യാപ്റ്റൻ രോഹിത് ശർമ്മയ്ക്ക് സ്വന്തം. ഐ പി എൽ കരിയറിലെ പതിനെട്ടാമത്തെ മാൻ ഓഫ് ദി മാച്ച് അവാർഡാണ് കൊൽക്കത്തയ്ക്കെതിരായ മത്സരത്തിലെ തകർപ്പൻ പ്രകടനത്തോടെ രോഹിത് ശർമ്മ നേടിയത്.

17 മാൻ ഓഫ് ദി മാച്ച് അവാർഡുകളാണ് എം എസ് ധോണി ഐ പി എല്ലിൽ സ്വന്തമാക്കിയിട്ടുള്ളത്. എം എസ് ധോണിയെ കൂടാതെ ഡേവിഡ് വാർണറും ഐ പി എല്ലിൽ 17 മാൻ ഓഫ് ദി മാച്ച് അവാർഡ് നേടിയിട്ടുണ്ട്. ക്രിസ് ഗെയ്ൽ (21), എ ബി ഡിവില്ലിയേഴ്സ് (20) എന്നിവരാണ് ഏറ്റവും കൂടുതൽ മാൻ ഓഫ് ദി മാച്ച് നേടിയവരുടെ പട്ടികയിൽ രോഹിത് ശർമ്മയ്ക്ക് മുൻപിലുള്ളത്.

ഐ പി എല്ലിൽ ഏറ്റവും കൂടുതൽ മാൻ ഓഫ് ദി മാച്ച് നേടിയ താരങ്ങൾ

  1. ക്രിസ് ഗെയ്ൽ – 21
  2. എ ബി ഡിവില്ലിയേഴ്സ് – 20
  3. രോഹിത് ശർമ്മ – 18
  4. എം എസ് ധോണി – 17
  5. ഡേവിഡ് വാർണർ – 17

മത്സരത്തിൽ 54 പന്തിൽ 3 ഫോറും 6 സിക്സുമടക്കം 80 റൺസ് നേടിയാണ് രോഹിത് ശർമ്മ പുറത്തായത്. 49 റൺസിന്റെ തകർപ്പൻ വിജയമാണ് മത്സരത്തിൽ മുംബൈ ഇന്ത്യൻസ് സ്വന്തമാക്കിയത്. മുംബൈ ഇന്ത്യൻസ് ഉയർത്തിയ 196 റൺസിന്റെ വിജയലക്ഷ്യം പിന്തുടർന്ന കൊൽക്കത്തയ്ക്ക് നിശ്ചിത 20 ഓവറിൽ 9 വിക്കറ്റ് നഷ്ട്ടത്തിൽ 146 റൺസ് എടുക്കാനെ സാധിച്ചുള്ളൂ.