Skip to content

‘ കോഹ്‌ലിയും ഡിവില്ലിയേഴ്സും പറഞ്ഞു, ഞാൻ അത് അനുസരിച്ചു ‘ ശങ്കറിനെ ആദ്യ പന്തിൽ പുറത്താക്കിയതെങ്ങനെയെന്ന് ചാഹൽ പറയുന്നു

വിജയത്തോടെ ഇന്ത്യൻ പ്രീമിയർ ലീഗിന്റെ 13 ആം സീസണിന് തുടക്കമിട്ടിരിക്കുകയാണ് റോയൽ ചലഞ്ചേഴ്സ് ബാംഗ്ലൂർ. ബോളർമാരുടെ കരുത്തിൽ ആവേശകരമായ വിജയമാണ് ഹൈദരാബാദിനെതിരെ സ്വന്തമാക്കിയത്. 121-2 എന്ന നിലയിൽ നിന്ന് ഹൈദരാബാദിനെ തകർത്തെറിയുകയായിരുന്നു ബാംഗ്ലൂർ. 153 റൺസ് നേടിയപ്പോഴേക്കും എല്ലാവരും കൂടാരം കയറിയിരുന്നു.

വിജയപ്രതീക്ഷ അസ്തമിച്ചിരിക്കെ 16 ആം ഓവറിൽ ബെയ്ര്സ്റ്റോയെയും ശങ്കറിനെയും തുടർച്ചയായി വീഴ്ത്തി ചാഹൽ ബാംഗ്ലൂരിനെ കളിയിലേക്ക് തിരികെ കൊണ്ടു വന്നു. വിജയ് ശങ്കറിനെ ആദ്യ പന്തിൽ പുറത്താക്കാൻ സഹായിച്ചത് നായകൻ കോഹ്ലിയുടെയും ഡിവില്ലിയേഴ്സിന്റെയും താന്ത്രമാണെന്ന് വെളിപ്പെടുത്തിയിരിക്കുകയാണ് ചാഹൽ.


വിജയ് ശങ്കര്‍ ക്രീസിലെത്തിയപ്പോള്‍ വിരാടും എബിഡിയും പറഞ്ഞത് ഗൂഗ്ലിയെറിയാന്‍ ആയിരുന്നു. അത് ഫലം കാണുകയും ചെയ്തു. ഈര്‍പ്പമില്ലെന്നു ഉറപ്പ് വരുത്താന്‍ കുറച്ച്‌ മണ്ണ് കൈയിയിലാക്കുകയും ചെയ്തതായി ചഹല്‍ വിശദമാക്കി.
കളിയില്‍ ആദ്യ ഓവര്‍ ബൗള്‍ ചെയ്തു കഴിഞ്ഞപ്പോഴാണ് സ്റ്റംപ് ടു സ്റ്റംപ് ബൗള്‍ ചെയ്യുന്നതാണ് നന്നാവുകയെന്ന് തിരിച്ചറിഞ്ഞത്, ചാഹൽ പറഞ്ഞു.

163 റൺസ് വിജയ ലക്ഷ്യവുമായി ബാറ്റ് ചെയ്ത ഹൈദരബാദിന് തുടക്കത്തിൽ തന്നെ നായകൻ വാർണറിനെ അപ്രതീക്ഷിത റൺ ഔട്ടിൽ നഷ്ട്ടമായി. തുടർന്ന് മനീഷ് പാണ്ഡെയും ബെയ്ർസ്റ്റോയും ചേർന്ന് ടീമിനെ കരകയറ്റുകയായിരുന്നു. എന്നാൽ വിജയത്തിന് തൊട്ടരികെ തകർന്നു വീഴുകയായിരുന്നു. 4 ഓവറിൽ 18 റൺസ് വഴങ്ങി 3 വിക്കറ്റ് നേടിയ ചാഹലാണ് കളിയിലെ താരം.

https://twitter.com/RCBTweets/status/1308247146156580864?s=19

സൺറൈസേഴ്‌സ് ഹൈദരാബാദിനെതിരായ 10 റൺസിന്റെ വിജയത്തോടെ ഇന്ത്യൻ പ്രീമിയർ ലീഗിൽ ക്യാപ്റ്റനായി 50 വിജയങ്ങൾ പൂർത്തിയാക്കി റോയൽ ചലഞ്ചേഴ്‌സ് ബാംഗ്ലൂർ നായകൻ വിരാട് കോഹ്ലി. ഐ പി എല്ലിൽ ക്യാപ്റ്റനായി 50 വിജയം നേടുന്ന നാലാമത്തെ താരമാണ് വിരാട് കോഹ്ലി.