Skip to content

സ്മിത്തിനും ആർച്ചർക്കും കളിക്കാം, ബട്ട്ലർക്ക് ആദ്യ മത്സരം നഷ്ട്ടമാകും, കാരണമിതാണ്

ഐ പി എൽ പതിമൂന്നാം സീസണിലെ ആദ്യ മത്സരത്തിന് മുൻപേ രാജസ്ഥാൻ റോയൽസിന് തിരിച്ചടി. ടീമിന്റെ ഇംഗ്ലണ്ട് ബാറ്റ്‌സ്മാനായ ജോസ് ബട്ട്ലർക്ക് സെപ്റ്റംബർ 22 ന് നടക്കുന്ന ചെന്നൈ സൂപ്പർ കിങ്സിനെതിരായ മത്സരത്തിൽ കളിക്കാൻ സാധിക്കില്ല.

36 മണിക്കൂർ ക്വാറന്റൈനായിരുന്നു ഏകദിന പരമ്പരയ്ക്ക് ശേഷം ഇംഗ്ലണ്ടിൽ നിന്നും തിരിച്ചെത്തിയ ഇംഗ്ലണ്ട് ഓസ്‌ട്രേലിയൻ താരങ്ങൾ പൂർത്തിയാക്കേണ്ടിയിരുന്നത്.

എന്നാൽ തന്റെ കുടുംബത്തോടൊപ്പമാണ് യു എ ഇ യിൽ ജോസ് ബട്ട്ലർ എത്തിയത്. അതുകൊണ്ട് യു എ ഇ ഗവണ്മെന്റ് നിഷ്ക്കർഷിക്കുന്ന ക്വാറന്റൈൻ പ്രോട്ടോകോൾ ജോസ് ബട്ട്ലർ പൂർത്തിയാക്കണം.

ഓസ്‌ട്രേലിയൻ ബാറ്റ്‌സ്മാൻ സ്റ്റീവ് സ്മിത്താണ് ഈ സീസണിൽ രാജസ്ഥാൻ റോയൽസിനെ നയിക്കുന്നത്. ജോസ് ബട്ട്ലറുടെ അഭാവത്തിൽ സൗത്താഫ്രിക്കൻ ബാറ്റ്‌സ്മാൻ ഡേവിഡ് മില്ലർക്ക് രാജസ്ഥാൻ റോയൽസ് അവസരം നൽകിയേക്കും.

രാജസ്ഥാൻ റോയൽസ് ടീം ;

സ്റ്റീവ് സ്മിത്ത്, ജോസ് ബട്ട്ലർ, സഞ്ജു സാംസൺ, ബെൻ സ്റ്റോക്സ്, ഡേവിഡ് മില്ലർ, റോബിൻ ഉത്തപ്പ, ജോഫ്രാ ആർച്ചർ, ശ്രേയസ് ഗോപാൽ, ടോം കറൺ, യാശസ്വി ജയ്സ്വാൾ, മായങ്ക് മാർക്കണ്ഡേ, റിയാൻ പരാഗ്, അങ്കിത് രാജ്പൂത്, രാഹുൽ ടിവാതിയ, ആൻഡ്രൂ ടൈ, ഒഷെയ്ൻ തോമസ്, ജയ്ദേവ് ഉണാട്കട്, മനൻ വോഹ്ര, ശശാങ്ക് സിങ്, കാർത്തിക് ത്യാഗി, മഹിപാൽ ലോംരോർ, അനിരുദ്ധ ജോഷി, ആകാശ് സിങ്, അനുജ് റാവത്, വരുൺ ആരോൺ