Skip to content

ആദ്യ മത്സരത്തിൽ ഡ്വെയ്ൻ ബ്രാവോ കളിക്കാത്തതിന് പിന്നിലെ കാരണം വ്യക്തമാക്കി സ്റ്റീഫൻ ഫ്ലെമിങ്

കാൽമുട്ടിനേറ്റ പരിക്ക് മൂലമാണ് വെസ്റ്റിൻഡീസ് ഓൾ റൗണ്ടർ ഡ്വെയ്ൻ ബ്രാവോ ഐ പി എൽ പതിമൂന്നാം സീസണിലെ ആദ്യ മത്സരത്തിൽ ചെന്നൈ സൂപ്പർ കിങ്‌സിന് വേണ്ടി കളിക്കാതിരുന്നതെന്ന് കോച്ച് സ്റ്റീഫൻ ഫ്ലെമിങ്.

 

 

 

 

 

ഇംഗ്ലണ്ട് യുവതാരം സാം കറനാണ് ബ്രാവോയ്ക്ക് പകരക്കാരനായി ആദ്യ ഇലവനിൽ ഇടം നേടിയത്. ലഭിച്ച അവസരം വിനിയോഗിച്ച കറൺ നാലോവറിൽ 28 റൺസ് വഴങ്ങി ഒരു വിക്കറ്റും 6 പന്തിൽ 18 റൺസും നേടി മികച്ച പ്രകടനം കാഴ്ച്ചവെയ്ക്കുകയും ചെയ്തു.

അടുത്ത മത്സരവും ഡ്വെയ്ൻ ബ്രാവോയ്ക്ക് നഷ്ട്ടമാകുമെന്നും സാം കറന്റെ പ്രകടനം ശുഭസൂചനയാണെന്നും മത്സരശേഷം ഫ്ലെമിങ് പറഞ്ഞു.

സെപ്റ്റംബർ 22 ന് രാജസ്ഥാൻ റോയൽസിനെതിരെയാണ് ചെന്നൈ സൂപ്പർ കിങ്‌സിന്റെ അടുത്ത മത്സരം.

മുംബൈ ഇന്ത്യൻസിനെതിരായ മത്സരത്തിൽ 5 വിക്കറ്റിനാണ് ചെന്നൈ സൂപ്പർ കിങ്‌സ് വിജയിച്ചത് . 71 റൺസ് നേടിയ അമ്പാട്ടി റായുഡുവും 58 റൺസ് നേടിയ ഫാഫ് ഡുപ്ലെസിസുമാണ് ചെന്നൈയെ വിജയത്തിലെത്തിച്ചത്.