Skip to content

ഇന്ത്യയും ഇംഗ്ലണ്ടും തമ്മിലുള്ള ടെസ്റ്റ് പരമ്പരയും യു എ ഇ യിൽ നടത്തിയേക്കും

ഐ പി എൽ പതിമൂന്നാം സീസണിന് പുറമെ അടുത്ത വർഷം നടക്കാനിരിക്കുന്ന ഇന്ത്യയും ഇംഗ്ലണ്ടും തമ്മിലുള്ള ടെസ്റ്റ് പരമ്പരയും ഇന്ത്യയിൽ നിന്നും യു എ ഇ യിലേക്ക് മാറ്റിയേക്കുമെന്ന് റിപ്പോർട്ട്.

ഇന്ത്യയിൽ കോവിഡ് 19 സാഹചര്യം രൂക്ഷമായതിനെ തുടർന്നാണ് യു എ ഇ ഐ പി എൽ പതിമൂന്നാം സീസണിന് വേദിയായത്.

ഇന്ത്യയിൽ സാഹചര്യങ്ങൾ രൂക്ഷമായി കൊണ്ടിരിക്കുന്ന സാഹചര്യത്തിലാണ് കൂടുതൽ ടൂർണമെന്റുകൾ യു എ ഇ വേദിയാകുന്നത് സംബന്ധിച്ച് ഇരു ക്രിക്കറ്റ് ബോർഡുകളും കൂടുതൽ ചർച്ചകൾ നടത്തുന്നത്.

അടുത്ത വർഷം ജനുവരി ഫെബ്രുവരി മാസങ്ങളിലാണ് ഇന്ത്യയും ഇംഗ്ലണ്ടും തമ്മിലുള്ള ടെസ്റ്റ് പരമ്പര ഷെഡ്യൂൾ ചെയ്തിരിക്കുന്നത്. നേരത്തെ ഈ വർഷം ഒക്ടോബറിൽ നടക്കേണ്ടിയിരുന്ന ഇംഗ്ലണ്ടിനെതിരായ ലിമിറ്റഡ് ഓവർ പരമ്പര കോവിഡ് പ്രതിസന്ധിയെ തുടർന്ന് മാറ്റിവെച്ചിരുന്നു. റിപ്പോർട്ടുകൾ അനുസരിച്ച് ടെസ്റ്റ് പരമ്പരയ്ക്കൊപ്പം ഈ ലിമിറ്റഡ് ഓവർ പരമ്പരയും നടത്തിയേക്കും.

സാഹചര്യങ്ങൾ രൂക്ഷമായാൽ അടുത്ത വർഷത്തെ ഐ പി എല്ലിനും യു എ ഇ വേദിയായേക്കുമെന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്.